രാജ്യം പൂർണ അടച്ചിടലിലേക്ക് ; 548 ജില്ലകളിൽ കർശന നിയന്ത്രണം

ന്യൂഡെൽഹി: രാജ്യത്ത് കൊറോണ ബാധിതരുടെ എണ്ണം 500 കഴിഞ്ഞതോടെ രാജ്യം സമ്പൂർണ അടച്ചിടലിലേക്ക്. രാജ്യത്ത് സിക്കിമിലും മിസോറാമിലുമാണ് ഇതുവരെ
നിയന്ത്രണങ്ങൾ ഇല്ലാത്തത്.പഞ്ചാബിൽ യാതൊരു ഇളവുമില്ലാതെ ക ർഫ്യൂ പ്രഖ്യാപിച്ചിരിക്കയാണ്.
ഡൽഹി മഹാരാഷ്ട്ര, പശ്ചിമബംഗാൾ, കർണാടക, ആന്ധ്രപ്രദേശ്, തെലങ്കാന, രാജസ്ഥാൻ, മധ്യപ്രദേശ്, തമിഴ്നാട്, കേരളം, ഹരിയാന, ബിഹാർ, ഉത്തരാഖണ്ഡ്, ഗുജറാത്ത്, അസം, ത്രിപുര, ഗോവ, നാഗാലാൻഡ്, മണിപ്പുർ, ജാർഖണ്ഡ്, അരുണാചൽ പ്രദേശ്, മേഘാലയ, ഹിമാചൽപ്രദേശ്, ജമ്മുകശ്മീർ, ചണ്ഡീഗഢ്, ലഡാക്ക് എന്നീ സംസ്ഥാനങ്ങൾ പൂർണമായി അടച്ചു.
ദാമൻ ദിയു, ദാദ്ര, നാഗർഹവേലി, പുതുച്ചേരി, ആന്തമാൻ നിക്കോബർ ഐലന്റ് എന്നീ കേന്ദ്ര ഭരണ പ്രദേശങ്ങളും അടച്ചിട്ടു.
ഉത്തർപ്രദേശിലെ 17 ജില്ലകൾ, മധ്യപ്രദേശിലെ 37 ജില്ലകൾ, ഒഡീഷയിലെ അഞ്ച് ജില്ലകൾ ആറ് മുൻസിപ്പാലിറ്റികൾ, ലക്ഷ്വദ്വീപ് എന്നിവിടങ്ങളിൽ അടച്ചിടൽ ഭാഗികമാണ്.