ന്യൂഡെല്‍ഹി: രാജ്യതലസ്ഥാനത്ത് കോവിഡ് ബാധിതരുടെ എണ്ണം ഉയരുന്ന പശ്ചാത്തലത്തില്‍ നാളെ മുതൽ 31 വരെ പൂര്‍ണമായി ഡെല്‍ഹി അടച്ചിടാന്‍ തീരുമാനിച്ചതായി മുഖ്യമന്ത്രി അരവിന്ദ് കേജരിവാൾ അറിയിച്ചു.
27 പേര്‍ക്ക് കൂടി കൊറോണ ബാധ സ്ഥിരീകരിച്ച സാഹചര്യത്തിലാണിത്. ഇതില്‍ 21 പേരും വിദേശത്തു നിന്നെത്തിയവരാണെന്ന്
അരവിന്ദ് കേജരിവാൾ പറഞ്ഞു.
നാളെ രാവിലെ ആറു മുതല്‍ ഈ മാസം 31ന് രാത്രി 12 വരെയാണ് ഡല്‍ഹി പൂര്‍ണമായും അടച്ചിടുകയെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
എല്ലാ നിര്‍മാണ പ്രവര്‍ത്തനങ്ങളും നിര്‍ത്തിവയ്ക്കുമെന്നും ബോര്‍ഡറുകള്‍ അടയ്ക്കുമെന്നും അരവിന്ദ് കേജരിവാള്‍ പറഞ്ഞു. ഭക്ഷ്യസാധനങ്ങളും അവശ്യസേവനങ്ങളും മാത്രം ബോര്‍ഡര്‍ വഴി കടത്തിവിടും. ഡല്‍ഹിയിലേക്കുള്ള എല്ലാ ആഭ്യന്തര വിമാന സര്‍വീസുകളും ഈ സമയം നിര്‍ത്തിവക്കും. ജനങ്ങള്‍ വീടുകളില്‍ തുടരണമെന്നും കേജരിവാള്‍ ആവശ്യപ്പെട്ടു.കൊറോണ വൈറസ് വ്യാപനം തടയാന്‍ രാജ്യത്ത് സമ്പൂര്‍ണ അടച്ചിടല്‍ പ്രഖ്യാപിക്കുന്ന നാലാമത്തെ സംസ്ഥാനമാണ് ഡല്‍ഹി. രാജസ്ഥാന്‍, പഞ്ചാബ്, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങള്‍ക്ക് പിന്നാലെയാണ് രാജ്യതലസ്ഥാനമായ ഡല്‍ഹിയും അടച്ചിടല്‍ പ്രഖ്യാപിച്ചിരിക്കുന്നത്.