വാഷിങ്ടൺ: രാജ്യമെങ്ങും ഭീതിയിൽ കഴിയുമ്പോൾ ന്യൂയോർക്കിനെ പ്രധാന കൊറോണ ആഘാതമേഖലയായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ചു.
8300 പേർക്കാണ് ന്യൂയോർക്കിൽ ഇതുവരെ കൊറോണ സ്ഥിരീകരിച്ചത്. 24 മണിക്കൂറിനിടെ രോഗബാധിതരുടെ എണ്ണം ഇരട്ടിയിലധികമായതിനെ തുടർന്നാണ് ന്യൂയോർക്കിനെ കൊറോണ ബാധയിൽ അമേരിക്കയുടെ പ്രഭവകേന്ദ്രവും ആഘാതമേഖലയുമായി പ്രഖ്യാപിച്ചത്. വൈസ് പ്രസിഡന്റ് മൈക് പെൻസിന്റെ ഓഫീസ് ജീവനക്കാരന് കൊറോണ ബാധ സ്ഥിരീകരിച്ചത് വലിയ ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്.
ഏഴ് കോടിയോളം വരുന്ന അമേരിക്കൻ ജനസംഖ്യയിൽ അഞ്ചിലൊന്നു പേർ ഇപ്പോൾ ബന്തവസ്സിലാണ്. രോഗബാധിതരുടെ എണ്ണം ക്രമാതീതമായി ഉയർന്നതിനാൽ പട്ടാളക്കാർ ഹോട്ടലുകളും സ്റ്റേഡിയങ്ങളും പാർക്കിങ് ഏരിയകളുമെല്ലാം ചികിത്സാ കേന്ദ്രങ്ങളാക്കിയിരിക്കയാണ്.
കാലിഫോർണിയ, ന്യൂയോർക്ക്, ഇല്ലിനോയിസ് എന്നിവടങ്ങൾ പൂർണ്ണമായും ബന്തവസ്സിലാണ്.