ന്യൂഡെൽഹി: ഇറ്റലിയിലെ റോമിൽ കുടുങ്ങിക്കിടന്ന 263 വിദ്യാർത്ഥികളുമായി എയർഇന്ത്യയുടെ പ്രത്യേക വിമാനം ഡൽഹിയിൽ തിരിച്ചെത്തി. കൊറോണ ഭീതിയുടെ സാഹചര്യത്തിൽ
എയർ ഇന്ത്യയുടെ ബോയിങ്ങ് 777 വിമാനമാണ് രക്ഷാ ദൗത്യത്തിനായി ഉപയോഗിച്ചത്. 12 ക്രൂ അംഗങ്ങളുമായി
ശനിയാഴ്ച വൈകുന്നേരം ഡൽഹിയിൽ നിന്ന് പുറപ്പെട്ട വിമാനം റോമിലെ ഫ്യൂമിച്ചീനൊ എയർപോർട്ടിൽ നിന്നാണ് ഇന്ത്യക്കാരെ തിരികെ നാട്ടിലെത്തിച്ചത്.
കഴിഞ്ഞ ആഴ്ച മിലാനിൽ നിന്ന് 230 ഇന്ത്യക്കാരെ എയർഇന്ത്യ മടക്കിക്കൊണ്ടു വന്നിരുന്നു.