ന്യൂഡൽഹി: ഈ മാസം 31 വരെ രാജ്യത്ത് എല്ലാ ട്രെയിൻ സർവീസുകളും നിർത്തിവച്ചു.
കൊറോണവൈറസ് വ്യാപനം തടയുന്നതിനാണിത്.
മെയിൽ, എക്സ്പ്രസ്, പാസഞ്ചർ അടക്കം എല്ലാം ട്രെയിൻ സർവീസുകളുമാണ് റദ്ദാക്കിയത്. കൊങ്കൺ റെയിൽവെ, കൊൽക്കത്ത മെട്രോ, സബർബൻ ട്രെയിനുകൾ അടക്കം സർവീസ് നടത്തില്ല. ഇന്ന് രാവിലെ നാലു മുതൽ
സർവീസ് തുടങ്ങിയ ട്രെയിനുകൾ അവസാന സ്റ്റേഷൻ വരെ ഓടും.
എന്നാൽ ചരക്ക് തീവണ്ടികൾ പതിവുപോലെ ഓടും. ട്രെയിനുകൾ റദ്ദാക്കുന്ന പശ്ചാത്തലത്തിൽ യാത്രക്കാർക്ക് ടിക്കറ്റ് റദ്ദാക്കുമ്പോൾ മുഴുവൻ തുകയും റീഫണ്ടായി ലഭിക്കും.