ഇന്ത്യയിൽ 75 ജില്ലകള്‍ അടച്ചിടാന്‍ കേന്ദ്ര നിര്‍ദേശം

ന്യൂഡെൽഹി: കൊറോണ ബാധ സ്ഥിരീകരിച്ചതോ അത്യാഹിതങ്ങൾ റിപ്പോർട്ട് ചെയ്തതോ ആയ രാജ്യത്തെ 75 ജില്ലകൾ അടച്ചിടാൻ പ്രധാനമന്ത്രി സംസ്ഥാനങ്ങളോട് നിർദേശിച്ചു.
കൊറോണ ബാധിച്ചവരുടെ എണ്ണം 341 ആയി ഉയർന്ന സാഹചര്യത്തിലാണിത്. അവശ്യ സേവനങ്ങൾ മാത്രമനുവദിച്ചുകൊണ്ടുള്ള ഉത്തരവ് പുറത്തിറക്കാൻ സംസ്ഥാനസർക്കാരുകളോട് പ്രധാനമന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്.
സാഹചര്യങ്ങൾ വിലയിരുത്തി ആവശ്യമെങ്കിൽ സംസ്ഥാന സർക്കാരുകൾക്ക് മറ്റുജില്ലകളിൽ കൂടി ഈ നിയന്ത്രണങ്ങൾ ഏർപ്പെടുത്താനാകും.
വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായി ഈ മാസം 31 വരെയുള്ള എല്ലാ ട്രെയിൻ സർവീസുകളും നിർത്തി. വൈറസിന്റെ
സാമൂഹ്യ വ്യാപനം തടയാൻ ആഹ്വാനം ചെയ്ത ജനതാ കർഫ്യൂവിന്റെ തുടർ നടപടി എന്ന നിലയിലാണിത്.
ജനതാ കർഫ്യൂ രാജ്യമെമ്പാടും പൂർണമാണ്.നഗര ഗ്രാമ വ്യത്യാസമില്ലാതെ ജനങ്ങൾ വീടുകളിൽ കഴിയുകയാണ്. അനിഷ്ട സംഭവങ്ങൾ റിപ്പോർട്ട് ചെയപ്പെട്ടിട്ടില്ല.