ന്യൂഡെൽഹി: കൊറോണ വൈറസ് ബാധ പടരുന്ന സാഹചര്യത്തിൽ സ്വകാര്യ ലാബുകളിൽ രോഗ പരിശോധനയ്ക്ക് അംഗീകാരം നൽകുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം.4500 രൂപയേ പരമാവധി ഇതിന് ചാർജ് ഈടാക്കാവൂ എന്നാണ് നിർദ്ദേശം. നിലവാരവും ഐസിഎംആർ അക്രഡിറ്റേഷനമുള്ള സ്വകാര്യ ലാബുകൾക്കാണ് പരിശോധനാ അനുമതി ലഭിക്കുക.
മുഖാവരണം, സാനിറ്റൈസർ എന്നിവയുടെ ക്രിത്രിമ വിലക്കയറ്റം തടയാൻ കേന്ദ്രം നടപടി സ്വീകരിച്ചിട്ടുണ്ട്. ഇവയ്ക്ക് പരമാവധി വിൽപ്പനവില നിശ്ചയിച്ച് കേന്ദ്ര ഭക്ഷ്യ പൊതുവിതരണ മന്ത്രാലയം ഉത്തരവിറക്കി.
2 പി.എൽ.വൈ., 3 പി.എൽ.വൈ. മുഖാവരണങ്ങൾക്ക് എട്ടു രൂപയും 3 പി.എൽ.വൈ. സർജിക്കൽ മുഖാവരണങ്ങൾക്ക് 10 രൂപയുമാണ് വില. 200 മില്ലീലിറ്റർ ഹാൻഡ് സാനിറ്റൈസറിന് 100 രൂപയാണ് പരമാവധി വില.