ന്യൂയോർക്ക്:കൊറോണ വൈറസ് ബാധയിൽ ലോകമെമ്പാടും ദശലക്ഷക്കണക്കിനാളുകൾ മരിക്കാൻ സാധ്യതയുണ്ടെന്ന് ഐക്യരാഷ്ട്രസഭ. വൈറസിനെ കാട്ടുതീപോലെ പടരാൻ വിട്ടാൽ കനത്ത പ്രത്യാഘാതം നേരിടേണ്ടിവരും. സാമ്പത്തികശേഷി കുറഞ്ഞ രാജ്യങ്ങളെയായിരിക്കും മഹാമാരി ഏറെ ബാധിക്കുകയെന്നും യു.എൻ. സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് മുന്നറിയിപ്പ് നൽകി.
ലോകത്ത് 182 രാജ്യങ്ങളിലായി വൈറസ് 10,255 ജീവനെടുത്തു. 89,048 പേർ ചികിത്സയിലൂടെ രോഗവിമുക്തിനേടി.