ന്യൂഡൽഹി: കൊറോണ രോഗനിർണയം നടത്താൻ രാജ്യത്തെ സ്വകാര്യലാബുകൾക്ക് അനുമതി നൽകുമെന്ന് കേന്ദ്രസർക്കാർ. ഇതിന് വേണ്ട യോഗ്യതകളും പരിശോധനയുടെ ചെലവുകളും നിർദേശിച്ച് ഉടൻ ഉത്തര വിക്കുമെന്നു കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. രോഗനിർണയത്തിലെ കാലതാമസം ഒഴിവാക്കാനാണ് ഈ നടപടി.
ഇന്ത്യൻ മെഡിക്കൽ റിസർച്ച് കൗണ്‍സിലിന്റെ നിർദേശങ്ങൾക്ക് അനുസരിച്ചാകും രോഗനിർണയ കേന്ദ്രങ്ങൾ പ്രവർത്തിക്കുക. മാസ്കുകൾ, സാനിറ്റൈസർ എന്നിവയുടെ നിർമാണം വർധിപ്പിക്കാൻ സംസ്ഥാനങ്ങൾക്കു നിർദേശം നൽകിയിട്ടുണ്ടെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു.
പ്രതിരോധ നടപടികളുടെ ഭാഗമായി നാളെ രാജ്യത്തെ എല്ലാ ആശുപത്രികളിലും മോക് ഡ്രിൽ നടത്തുമെന്നും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.