Home State സംസ്ഥാനത്ത് പുതുതായി 12 പേര്‍ക്ക് കൊറോണ

സംസ്ഥാനത്ത് പുതുതായി 12 പേര്‍ക്ക് കൊറോണ

0

തിരുവനന്തപുരം: സംസ്ഥാനത്ത് പുതുതായി 12 പേർക്കുകൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. കൊറോണ സ്ഥിരീകരിച്ചവരെല്ലാം ഗൾഫിൽ നിന്ന് വന്നവരാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

സംസ്ഥാനത്ത് കൊറോണ സ്ഥിരീകരിച്ചവരുടെ എണ്ണം ഇതോടെ 52 ആയി. 228 പേരാണ് ആശുപത്രികളിൽ നിരീക്ഷണത്തിൽ കഴിയുന്നത്.

കൊറോണ സ്ഥിരീകരിച്ചവരിൽ മൂന്നു പേർ കണ്ണൂരും

ആറു പേർ കാസർകോടും മൂന്ന് പേർ എറണാകുളം ജില്ലയിലുമുള്ളവരാണ്. വീടുകളിൽ നിരീക്ഷണത്തിലുള്ളവരുടെ എണ്ണം അമ്പത്തിമൂവായിരം കവിഞ്ഞു.

ഇന്നു മാത്രം 70പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 3716 സാംപിളുകൾ പരിശോധനയ്ക്ക് അയച്ചു. 2566 എണ്ണം രോഗബാധയില്ല എന്ന് സ്ഥിരീകരിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here