Home State കൊറോണ നിരീക്ഷണത്തിലിരിക്കെ പുറത്തിറങ്ങി; അറസ്റ്റിലായി

കൊറോണ നിരീക്ഷണത്തിലിരിക്കെ പുറത്തിറങ്ങി; അറസ്റ്റിലായി

0

കൽപ്പറ്റ: കൊറോണ വൈറസ് ബാധ നിരീക്ഷണത്തിൽ കഴിഞ്ഞിരുന്നയാൾ നിയന്ത്രണം ലംഘിച്ച് പുറത്തിറങ്ങി
അറസ്റ്റിലായി.
വിദേശത്തുനിന്നെത്തി നിരീക്ഷണത്തിലായിരുന്ന വയനാട് മുട്ടിൽ സ്വദേശി മുഹമ്മദ് ഷഫീഖിനെയാണ് കൽപ്പറ്റ പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളെ പിന്നീട് സ്വയം ജാമ്യത്തിൽ വിട്ടയച്ചു.
വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നവർ നിയന്ത്രണം ലംഘിച്ച് പുറത്തിറങ്ങിയാൽ കർശനനടപടിയുണ്ടാകുമെന്ന ജില്ലാ ഭരണകൂടത്തിന്റെ മുന്നറിയിപ്പ് ലംഘിച്ചതിനാണ് ഇയാളെ പോലീസ് അറസ്റ്റ് ചെയ്തത്.
വൈറസ് വ്യാപനത്തെക്കുറിച്ച് വ്യാജ പ്രചാരണം നടത്തിയതിന് പൊഴുതന സ്വദേശി ഫഹദിനെ പോലീസ് അറസ്റ്റ് ചെയ്തു. കൽപറ്റയിലെ സ്വകാര്യ ആശുപത്രിയിൽ ഒരാൾക്ക് കൊറോണ സ്ഥിരീകരിച്ചു എന്ന് വാട്സാപ്പ് ഗ്രൂപ്പുകളിൽ വ്യാജപ്രചാരണം നടത്തിയതിനാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

LEAVE A REPLY

Please enter your comment!
Please enter your name here