കുവൈറ്റിൽ 11 പേർക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു

കുവൈറ്റ്: കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ കുവൈറ്റിൽ 11 പേർക്കു കൂടി കൊറോണ വൈറസ് ബാധ. ചെയ്തതായി പുതിയതായി രോഗം കണ്ടെത്തിയവരില്‍ 10 പേര്‍ കുവൈറ്റ് സ്വദേശികളും ഒരാള്‍ ലെബനീസ് സ്വദേശിയുമാണെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. കൊറോണ വൈറസ് ബാധിച്ചവരുടെ എണ്ണം 159 ആയതായി ആരോഗ്യ മന്ത്രാലയ വക്താവ് ഡോ. അബ്ദുള്ള അല്‍ സനാദ് അറിയിച്ചു.

നിര്‍ബന്ധിത വീട്ടുനിരീക്ഷണത്തില്‍ കഴിയാന്‍ ആവശ്യപ്പെട്ട കുവൈറ്റ് സ്വദേശിനി വിലക്ക് ലംഘിച്ചതായി കണ്ടെത്തിയതോടെ ക്വാറന്റൈന് വിധേയമാക്കിയതായി ആഭ്യന്തര മന്ത്രാലയം സുരക്ഷാ അധികൃതര്‍ അറിയിച്ചു. ഇതുവരെ 22 പേര്‍ രോഗവിമുക്തമായതായും, ക്വാറന്റൈന്‍ നിരീക്ഷണത്തിലായിരുന്ന 574 പേരെ വിട്ടയച്ചതായും 5 പേര്‍ അത്യാഹിത വിഭാഗത്തില്‍ ചികിത്സയിലാണെന്നും ആരോഗ്യ മന്ത്രാലയം. അറിയിച്ചു. അതേസമയം കൊറോണ രോഗം സംബന്ധിച്ച വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവരെ കണ്ടെത്തി അറസ്റ്റ് ചെയ്യുന്നതിന് കുവൈറ്റ് ആഭ്യന്തര മന്ത്രാലയം സുരക്ഷ വിഭാഗത്തോട് അറ്റോര്‍ണി ജനറല്‍ ദിറാര്‍ അല്‍ അസൗസി ആവശ്യപ്പെട്ടു.