ന്യൂഡെൽഹി: വധശിക്ഷ ജീവപര്യന്തം ആക്കണമെന്ന നിർഭയ കേസ് പ്രതി പവൻ ഗുപ്തയുടെ രണ്ടാം തിരുത്തൽ ഹർജിയും സുപ്രീംകോടതി തള്ളി. സുപ്രീംകോടതിയുടെ ആറംഗ ബെഞ്ചാണ് ഹർജി തള്ളിയത്.
കുറ്റകൃത്യത്തിൽ ഏർപ്പെടുമ്പോൾ തനിക്ക് പ്രായപൂർത്തിയായിരുന്നില്ലെന്നും അതിനാൽ വധശിക്ഷ ജീവപര്യന്തം ആക്കണമെന്നുമായിരുന്നു ഹർജിയിൽ ഇയാളുടെ വാദം. കോടതി ഇത് മുഖവിലയ്ക്കെടുത്തില്ല.
നാളെ പുലർച്ചെ 5.30-നാണ് പ്രതികളുടെ ശിക്ഷ നടപ്പാക്കുന്നത്. പ്രതികൾ നാല് പേരെയും തൂക്കിലേറ്റാനുള്ള നടപടികൾ തിഹാർ ജയിലിൽ പൂർത്തിയായിട്ടുണ്ട്.