Home State കാര്‍പോര്‍ച്ചില്‍ വാർത്താസമ്മേളനം നടത്തി മുഖ്യമന്ത്രി

കാര്‍പോര്‍ച്ചില്‍ വാർത്താസമ്മേളനം നടത്തി മുഖ്യമന്ത്രി

0

തിരുവനന്തപുരം: പതിവില്‍ നിന്നും വിപരീതമായി കാര്‍പോര്‍ച്ച്‌ ഏരിയയില്‍ വച്ചാണ് മുഖ്യമന്ത്രി ഇന്ന് മാധ്യമങ്ങളെ കണ്ടത്. കൊറോണ വ്യാപനത്തെക്കുറിച്ചുള്ള വിശദ വിവരങ്ങള്‍ എല്ലാ ദിവസവും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനം വിളിച്ച്‌ വിശദീകരിക്കാറുണ്ട്. മാധ്യമപ്രവര്‍ത്തകര്‍ കൂടുതല്‍ ശ്രദ്ധിക്കണമെന്ന് കഴിഞ്ഞ ദിവസം അദ്ദേഹം പറഞ്ഞിരുന്നു. കൊറോണ അവലോകന യോഗത്തിന് ശേഷം സാധാരണയായി മുഖ്യമന്ത്രി മാധ്യമങ്ങളെ കാണാറ് സെക്രട്ടേറിയറ്റിലെ മീഡിയാ റൂമില്‍ വച്ചാണ്. ആവശ്യമായ മുന്‍കരുതല്‍ എടുത്താണ് ഇന്ന് മുഖ്യമന്ത്രി തന്റെ വാര്‍ത്താസമ്മേളനത്തിലൂടെ മാതൃക കാട്ടിയത്. ഇതാദ്യമായാണ് മുഖ്യമന്ത്രി മാധ്യമങ്ങളെ കാര്‍പോര്‍ച്ച്‌ ഏരിയയില്‍ കാണുന്നത്. കൃത്യമായ അകലം പാലിച്ചായിരുന്നു മാധ്യമപ്രവര്‍ത്തകര്‍ക്കുള്ള കസേരകള്‍ ഇട്ടിരുന്നതും.

LEAVE A REPLY

Please enter your comment!
Please enter your name here