ബേണ്‍: കൊറോണ വൈറസ് വ്യാപിക്കുന്ന പശ്ചാത്തലത്തിൽ സ്വിറ്റ്സർലൻഡിൽ പ്രസിഡന്റ് സിമോനെറ്റ സോമാരുഗ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.
ഐക്യരാഷ്ട്രസഭയുടെ ആസ്ഥാനവും ലോകാരോഗ്യ സംഘടന ഉൾപ്പെടെ നിരവധി അന്താരാഷ്ട്ര സ്ഥാപനങ്ങളുടെ ആസ്ഥാനമായ ജനീവ നഗരത്തിൽ വീടിനകത്തോ പുറത്തോ അഞ്ചിലധികം ആളുകൾ കൂടുന്നതും സമ്മേളനങ്ങളും നിരോധിച്ചു.
ഷോപ്പുകൾ റെസ്റ്റോറന്റുകൾ ബാറുകൾ എന്നിവ മാർച്ച് 29 വരെ അടച്ചിടും. സിനിമാശാലകൾ, തീയറ്ററുകൾ, കായിക കേന്ദ്രങ്ങൾ, മറ്റെല്ലാ വിനോദ കേന്ദ്രങ്ങളും അടച്ചിടും.
ഭക്ഷണ വിപണികൾക്കൊപ്പം ഹോട്ടലുകൾ, ഫുഡ് ഷോപ്പുകൾ, ഫാർമസികൾ, ഇന്ധന സ്റ്റേഷനുകൾ, ചെറിയ കിയോസ്കുകൾ എന്നിവ തുറന്നിരിക്കും. തപാൽ, ബാങ്കിംഗ് സേവനങ്ങൾ തുറന്നിരിക്കും.