Home Local News ഫെയ്സ്ബുക്കിൽ മതസ്പർദ്ധ;യുവാവ് അറസ്റ്റിൽ

ഫെയ്സ്ബുക്കിൽ മതസ്പർദ്ധ;യുവാവ് അറസ്റ്റിൽ

0

പാലക്കാട്: മതസ്പർധ പരത്തുന്ന രീതിയിൽ പ്രകോപനപരമായി ഫെയ്സ് ബുക്കിൽ വീഡിയോ ഇട്ട യുവാവ് അറസ്റ്റിൽ. അട്ടപ്പാടി അ​ഗ​ളി ക​ള്ള​മ​ല സ്വ​ദേ​ശി ശ്രീ​ജി​ത്ത് ര​വീ​ന്ദ്ര​നെ(24)​യാ​ണ് അ​ഗ​ളി പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. 
ഇയാളുടെ വിവാദ ഫെയ്സ് ബുക്ക് പോസ്റ്റ് വ്യാപകമായി പ്രചരിച്ചിരുന്നു.
പൗരത്വ നിയമ ഭേദഗതിക്കെതിരെ സമരം നടത്തുന്നവര്‍ക്കെതിരെ വര്‍ഗ്ഗീയ വിദ്വേഷം പരത്തുന്നതായിരുന്നു പോസ്റ്റ്.
ഡിവൈഎഫ്‌ഐ നല്‍കിയ പരാതിയെ തുടര്‍ന്നാണ് നടപടി.മതസ്പര്‍ദ്ധ വളര്‍ത്താന്‍ ശ്രമിച്ച കുറ്റത്തിനാണ് ഇയാൾക്കെതിരേ കേസെടുത്തിട്ടുള്ളത്.
സമൂഹമാധ്യമങ്ങളിലൂടെ മതസ്പര്‍ദ്ധയും വിദ്വേഷവും വളര്‍ത്തുന്ന സന്ദേശങ്ങള്‍ ഇടുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നവര്‍ക്കെതിരെ കര്‍ശനമായ നിയമ നടപടി സ്വീകരിക്കുമെന്ന് ഡിജിപി മുന്നറിയിപ്പ് നല്‍കിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here