Home National ട്രംപിനായി താജ്മഹൽ ഒരുങ്ങി

ട്രംപിനായി താജ്മഹൽ ഒരുങ്ങി

0

ലഖ്നൗ: അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപിനെ വരവേൽക്കാൻ താജ്മഹൽ ഒരുങ്ങി.

ഈ മാസം 25നാണ് ട്രംപ് ലോക വിസ്മയം കാണാനെത്തുന്നത്.

അമേരിക്കൻ പ്രസിഡന്റിനായി ആഗ്രയിൽ വിപുലമായ ഒരുക്കങ്ങളാണ് പുരോഗമിക്കുന്നത്. ഒന്നിനും ഒരു കുറവ് വരാൻ പാടില്ലെന്ന നിലപാടിലാണ് അധികൃതർ. ആഗ്ര മുനിസിപ്പൽ കോർപ്പറേഷൻ താജ്മഹലിന് ചുറ്റുമുള്ള മതിലുകളെല്ലാം പെയിന്റ് ചെയ്ത് ഭംഗിയാക്കി. കലാകാരന്മാരുടെ പെയിന്റിങ്ങുകൾ ഇതിന് അഴക് വർധിപ്പിച്ചിട്ടുണ്ട്.

താജ്മഹലിലേക്കുള്ള റോഡുകളും വൃത്തിയാക്കിക്കഴിഞ്ഞു. ഡിവൈഡറുകൾ പെയിന്റടിച്ചു. റോഡുകൾക്ക് മധ്യത്തിലുള്ള പ്രതിമകൾക്കും ശാപമോക്ഷമായി. താജ്മഹലിന് സമീപമുള്ള കലാകൃതി ഓഡിറ്റോറിയിത്തിൽ സംഘടിപ്പിക്കുന്ന മൊഹബത്ത് എന്ന സാംസ്കാരിക പരിപാടിയിലും ട്രംപ് പങ്കെടുക്കുമെന്നാണ് സൂചന.

ട്രംപിന്റെ സുരക്ഷയ്ക്കായി 5000 പേരെയാണ് പ്രത്യേകമായി നിയോഗിച്ചിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here