ന്യൂഡെൽഹി: വിമർശകർ ആവർത്തിക്കുന്നതു പോലെ നുണയിൽ ഒന്നാമനാണെന്ന് അമേരിക്കൻ പ്രസിഡൻറ് ഡൊണാൾഡ് ട്രംപ് ഒരിക്കൽക്കൂടി തെളിയിച്ചു. ട്വിറ്ററിലൂടെ ട്രംപ് പരസ്യമായി പറഞ്ഞ നുണയാണ് ട്രാപ്പായി മാറിയത്. ഫെയ്സ് ബുക്കിൽ താൻ ഒന്നാമതും മോദി രണ്ടാമതുമാണെന്ന് മാർക്ക് സുക്കൻബർഗ് പറഞ്ഞെന്നാണ് മോദി ട്വീറ്റ് ചെയ്തത്.എന്നാൽ ഇത് കള്ളമാണെന്ന് കണക്കുകൾ പറയുന്നു.
തന്റെ ഇന്ത്യാ സന്ദർശനവുമായി ബന്ധപ്പെട്ടുള്ള ട്വീറ്റിലാണ് ട്രം പ് ഇങ്ങനെ കുറിച്ചത്.
‘മാർക്ക് സക്കർബർഗ് പറഞ്ഞു ഫേസ്ബുക്കിൽ ഒന്നാം സ്ഥാനത്ത് ഡോണൾഡ് ജെ. ട്രംപാണെന്ന്. രണ്ടാം സ്ഥാനത്ത് ഇന്ത്യൻ പ്രധാനമന്ത്രി മോദിയും. ഇതിനെ വലിയ ആദരവായി കരുതുന്നു. രണ്ടാഴ്ചയ്ക്കുള്ളിൽ ഞാൻ ഇന്ത്യയിലേക്കു പോകുകയാണ്. ഇതിനായി കാത്തിരിക്കുകയാണ്.’
ലോകത്തെ ഭരണാധികാരികളിൽ ഫെയ്സ് ബുക്ക് അനുയായികൾ ഏറ്റവും കൂടുതലുള്ളത് ഇന്ത്യൻ പ്രധാനമന്ത്രി മോദിക്ക് തന്നെയാണ്. 44 ദശലക്ഷം.ട്രംപാകട്ടെ മോദിക്ക് ബഹുദൂരം പിന്നിലാണ്.26 ദശലക്ഷമാണ് ട്രംപിന്റെ അനുയായികൾ.
ഇവർ ഇരുവരെയും കാൾ അനുയായികൾ മുൻ അമേരിക്കൻ പ്രസിഡന്റ് ബറാക്ക് ഒബാമയ്ക്കുണ്ട്. 55 ദശലക്ഷമാണ് ഒബാമയുടെ അനുയായികൾ.
യാഥാർഥ്യം വളച്ചൊടിക്കുന്നതാണ് ട്രംപിന്റെ ട്വിറ്റെന്ന് ദേശീയ മാധ്യമങ്ങൾ പറയുന്നു.
മാത്രവുമല്ല ട്രംപ് ഒന്നാമതാണെന്ന് ഫെയ്സ് ബുക്ക് ചീഫ് മാർക്ക് സുക്കൻ ബർഗ് എവിടെയെങ്കിലും പറഞ്ഞതായും അറിയില്ല.
ലോകഫുട്ബോളിലെ വിസ്മയങ്ങളായ ക്രിസ്റ്റിനോ റൊണാൾഡോ. ലയണൽ മെസി എന്നിവരാണ് അനുയായികൾ ഇവരെക്കാളൊക്കെ ബഹുദൂരം മുന്നിലാണ്. റൊക്കോൾഡോയ്ക്ക് 122.5 ദശലക്ഷം അനുയായികളുണ്ട്. മെസിക്ക് 90 ദശലക്ഷവും.
എന്തായാലും ട്രംപിന്റെ അവകാശവാദം ഏറെ ചർച്ചയായിട്ടുണ്ട്.