കെ.സുരേന്ദ്രന്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍

ന്യൂഡൽഹി: കെ.സുരേന്ദ്രനെ ബിജെപി സംസ്ഥാന അധ്യക്ഷനായി നിയമിച്ചു. അഖിലേന്ത്യാ അധ്യക്ഷൻ ജെ.പി നഢ സംസ്ഥാന നേതാക്കളുമായി നടത്തിവന്ന ചർച്ചകൾക്കൊടുവിലാണ് സുരേന്ദ്രനെ സംസ്ഥാന അധ്യക്ഷനായി പ്രഖ്യാപിച്ചത്. സുരേന്ദ്രന്റെ നേത്യത്വം സംസ്ഥാനത്ത് ബിജെപിയെ കൂടുതൽ ശക്തിപ്പെടുത്താൻ സഹായിക്കുമെന്നാണ് കേന്ദ്ര നേത്യത്വത്തിന്റെ വിലയിരുത്തൽ. പി.എസ്.ശ്രീധരൻ പിള്ളയെ മിസോറാം ഗവർണറായി നിയമിച്ച ശേഷം ബിജെപി സംസ്ഥാന അധ്യക്ഷദ പദവി ദീർഘനാളായി ഒഴിഞ്ഞ് കിടക്കുകയായിരുന്നു. സംസ്ഥാനത്തെ വിവിധ ഗ്രൂപ്പുകളുമായി ധാരണയിലെത്താൻ കഴിയാത്തതിനാൽ പ്രഖ്യാപനം നീളുകയായിരുന്നു. ഡെൽഹി തെരഞ്ഞെടുപ്പും തീരുമാനം വൈകാൻ കാരണമായി.

കുമ്മനം രാജശേഖരന്റെ പേര് സംസ്ഥാന അധ്യക്ഷ പദവിയിലേക്ക് പറഞ്ഞു കേട്ടിരുന്നെങ്കിലും ബി ജെ പിയിലെ ചില സീനിയർ നേതാക്കൾ വിയോജിപ്പ് പ്രകടിപ്പിച്ചു. എം ടി.രമേശ് ,ശോഭാ സുരേന്ദ്രൻ എന്നിവരെ പരിഗണിച്ചെങ്കിലും സുരേന്ദ്രനാണ് അവസാന നിമിഷം കുറി വീണത്.