ന്യൂഡൽഹി: മാനനഷ്ടക്കേസിൽ കോടതിയിൽ ഹാജരാകാത്തതിന് ശശി തരൂർ എംപിക്ക് ഡൽഹി കോടതി 5,000 രൂപ പിഴ ശിക്ഷ വിധിച്ചു.
മാർച്ച് നാലിന് തരൂർ കോടതിയിൽ ഹാജരാകാനും കോടതി നിർദ്ദേശിച്ചു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ശിവലിംഗത്തിലെ തേൾ എന്ന് ശശി തരൂർ വിളിച്ചതിനെതിരേ ബിജെപി നേതാവ് രാജീവ് ബബ്ബാർ നൽകിയ മാനനഷ്ട കേസിലാണ് കോടതി തരൂരിന് പിഴയിട്ടത്. മോദി ശിവലിംഗത്തിലെ തേളായതിനാൽ അടിച്ചു കൊല്ലാ നും എടുത്തു കളയാനുമാവില്ലെന്ന് ഒരു ആർഎസ്എസ് നേതാവ് തന്നോട് പറഞ്ഞെന്നായിരുന്നു തരൂരിന്റെ പരാമർശം.