ന്യൂഡെൽഹി: തെരഞ്ഞെടുപ്പ് വിജയിച്ച തന്ത്രം ഇനി ഭരണത്തിലും തുടരുമെന്ന് വ്യക്തമാക്കി കേജരിവാൾ. ഡെൽഹി മുഖ്യമന്ത്രിയായി മൂന്നാം തവണ സത്യപ്രതിജ്ഞ ചെയ്യുന്ന അരവിന്ദ് കേജരിവാൾ ചടങ്ങിലേക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ക്ഷണിച്ചാണ് ഭരണവും രാഷ്ട്രീയവും വഴിമാറ്റി നിർത്തിയത്. ഞായറാഴ്ച രാവിലെ 11ന് രാംലീല മൈതാനിയിലെ സത്യപ്രതിജ്ഞാ ചടങ്ങിനാണ് കേജരിവാൾ മോദിയെ ക്ഷണിച്ചത്.എന്നാൽ പ്രധാനമന്ത്രി മോദി ചടങ്ങിൽ പങ്കെടുക്കുമോ എന്ന കാര്യം വ്യക്തമല്ല.
മറ്റു സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരേയും രാഷ്ട്രീയ പാർട്ടി നേതാക്കളേയും സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് ക്ഷണിക്കുന്നില്ലെന്ന് ആം ആദ്മി പാർട്ടി നേരത്തെ അറിയിച്ചിരുന്നു. പൊതുജനങ്ങൾക്ക് മാത്രമേ ക്ഷണമുള്ളൂവെന്നാണ് പാർട്ടി അറിയിച്ചിരുന്നത്.