Home State കനത്ത ചൂട്; നാലു ജില്ലകളിൽ മുന്നറിയിപ്പ്

കനത്ത ചൂട്; നാലു ജില്ലകളിൽ മുന്നറിയിപ്പ്

0

തിരുവനന്തപുരം: ഇന്നത്തെ കനത്ത ചൂട് നാളെയും തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം.ആലപ്പുഴ, കോട്ടയം, കണ്ണൂര്‍, കാസര്‍കോട് എന്നീ നാലു ജില്ലകളില്‍ നാളെയും നാല് ഡിഗ്രി വരെ ചൂട് കൂടാൻ സാധ്യതയുണ്ടെന്ന് അറിയിപ്പിൽ പറയുന്നു. ഇന്ന് ആലപ്പുഴ, കോട്ടയം, തിരുവനന്തപുരം ജില്ലകളില്‍ കനത്ത ചൂടിനെ നേരിടാൻ ജാഗ്രതാ നിർദ്ദേശം നൽകിയിരുന്നു.
നാളെയും കൂടിയ താപനില രണ്ട് മുതല്‍ നാല് ഡിഗ്രി വരെ ഉയര്‍ന്നേക്കാമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.
ഈ ജില്ലകളിൽ പകൽ രാവിലെ 11 മുതൽ വൈകുന്നേരം 3 വരെ സൂര്യാഘാതത്തിന് സാധ്യതയുള്ളതിനാൽ കുട്ടികളും പ്രായമായവരും രോഗികളും ജാഗ്രത പാലിക്കണമെന്ന മുന്നറിയിപ്പുമുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here