തിരുവനന്തപുരം: സംസ്ഥാനത്ത് കൊറോണ വൈറസ് ബാധക്കെതിരേ ജാഗ്രത പാലിക്കാൻ സംസ്ഥാന ദുരന്തമായി സർക്കാർ പ്രഖ്യാപിച്ചു. ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ കൂടിയ സ്റ്റേറ്റ് ഡിസാസ്റ്റര്‍ മാനേജ്മെന്റ് അഥോറിറ്റി അപക്സ് കമ്മിറ്റി യോഗത്തിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം.
14 ജില്ലകളിലും ജാഗ്രതാ സമിതികൾ രൂപീകരിക്കും. നടപടി ഭയപ്പെടുത്താനല്ലെന്നും മുൻകരുതലിനാണെന്നും ആരോഗ്യമന്ത്രി കെ.കെ.ശൈലജ അറിയിച്ചു.
സംസ്ഥനത്ത് ഇതുവരെ മൂന്നു പേർക്കാണ് രോഗബാധയുണ്ടെന്ന് കണ്ടെത്തിയിരിക്കുന്നത്.
തൃശൂരിലും ആലപ്പുഴയിലുമാണ് വൈറസ് ബാധ നേരത്തേ സ്ഥിരീകരിക്കപ്പെട്ടത്. മൂന്നാമത്തെ കേസ് കാസർകോട്ടാണ്. നേരത്തേ രോഗം സ്ഥിരീകരിച്ച രണ്ടു പേരുടെയും ആരോഗ്യനില മെച്ചപ്പെട്ടുവരികയാണ്.