കാസർകോട്ടും കൊറോണ വൈറസ് ബാധ

തിരുവനന്തപുരം: ചൈനയിലെ വുഹാനിൽ നിന്നും മടങ്ങിയെത്തിയ കാസർഗോട്ടെ ഒരു വിദ്യാർത്ഥിക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രി കെ.കെ. ശൈലജ. കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ. ചികിത്സയിലുള്ള വിദ്യാർത്ഥിയുടെ ആരോഗ്യനില തൃപ്തികരമാണ്. നിലവിൽ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട ആരുടേയും ആരോഗ്യനിലയിൽ ആശങ്കയ്ക്ക് വകയില്ലെന്നും മന്ത്രി നിയമസഭയിൽ വ്യക്തമാക്കി.ഇതോടെ സംസ്ഥാനത്തെ കൊറോണ ബാധിതരുടെ എണ്ണം മൂന്നായി.

ഇന്നലെ വരെ നടത്തിയ 104 സാമ്പിളുകൾ പരിശോധനകളിൽ തൃശൂർ, ആലപ്പുഴ ജില്ലകളിലെ രണ്ട് വിദ്യാർത്ഥികൾക്കാണ് രോഗബാധ സ്ഥിരീകരിച്ചിരുന്നത്. ത്യശൂരിലെ വിദ്യാർഥിയുടെ നില മെച്ചപെട്ടിട്ടുണ്ട്. ആലപ്പുഴയിലെ വിദ്യാർഥിയും ചികിൽസിയിലാണ്. മൂന്നാമത്തെ കൊറോണ വൈറസ് ബാധയാണ് കാസർകോഡ് സ്ഥിരീകരിച്ചതെന്നും മന്ത്രി പറഞ്ഞു.

രോഗം ബാധിച്ചവരുടെ എണ്ണം ഇനിയും വർധിക്കാൻ സാധ്യതയുണ്ട്. വിമാനത്താവളങ്ങളിലും തുറമുഖങ്ങളിലും പരിശോധനയും സുരക്ഷയും ശക്തമാക്കിയിട്ടുണ്ട്. വൈറസ് വ്യാപനം തടയാൻ എല്ലാവരും മുൻകരുതൽ എടുക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.