Home Finance പൊതുബജറ്റ് പൊള്ളയെന്ന് രാഹുല്‍ ഗാന്ധി

പൊതുബജറ്റ് പൊള്ളയെന്ന് രാഹുല്‍ ഗാന്ധി

0

ന്യൂഡെൽഹി: പൊതുബജറ്റിൽ രാജ്യം നേരിടുന്ന പ്രധാനപ്രശ്നങ്ങൾ പരിഹരിക്കാനുള്ള പ്രഖ്യാപനങ്ങളൊന്നും ഇല്ലെന്ന് രാഹുൽ ഗാന്ധിയുടെ വിമർശനം.

രാജ്യം നേരിടുന്ന പ്രധാനപ്രശ്നമായ തൊഴിലില്ലായ്മ നേരിടാനുള്ള പദ്ധതികളൊന്നും ബജറ്റിൽ പ്രഖ്യാപിച്ചിട്ടില്ല. തന്ത്രപരമായ പല പ്രഖ്യാപനങ്ങളും ബജറ്റിൽ നടന്നു. എന്നാൽ അവയെല്ലാം വെറും വാക്കുകളായി അവസാനിക്കുമെന്നും രാഹുൽ പറഞ്ഞു

ചരിത്രത്തിലെ തന്നെ ഏറ്റവും ദൈർഘ്യമേറിയ ബജറ്റ് അവതരണമായിരുന്നു ഇത്തവണത്തേത്. എന്നാൽ കാര്യമായ ഒന്നുമുണ്ടായില്ല. പൊളളയായ ബജറ്റ് ആണ് ധനമന്ത്രി അവതരിപ്പിച്ചതെന്നും രാഹുൽ കുറ്റപ്പെടുത്തി.

LEAVE A REPLY

Please enter your comment!
Please enter your name here