തിരുവനന്തപുരം: മാധ്യമപ്രവർത്തകൻ കെ.എം. ബഷീർ വാഹനാപകടത്തിൽ കൊല്ലപ്പെട്ട കേസിൽ
ഐഎഎസ് ഉദ്യോഗസ്ഥൻ ശ്രീറാം വെങ്കിട്ടരാമന്റെ സസ്പെൻഷൻ മൂന്നു മാസത്തേക്കുകൂടി നീട്ടി.
ശ്രീറാം വെങ്കിട്ടരാമനെ തിരിച്ചെടുക്കാൻ ചീഫ് സെക്രട്ടറി ടോം ജോസ് ചെയർമാനായ ഉദ്യോഗസ്ഥ സമിതി കഴിഞ്ഞ ദിവസം മുഖ്യമന്ത്രിക്ക് ശിപാർശ നൽകിയിരുന്നു. ഇന്ന് ഇദ്ദേഹത്തിന്റെ ആറു മാസത്തെ സസ്പെൻഷൻ കാലാവധി അവസാനിക്കാനിരിക്കെയാണ് സംസ്ഥാന സർക്കാർ സസ്പെൻഷൻ വീണ്ടും നീട്ടിയത്.
കേസിൽ ഇതുവരെ പോലീസ് കുറ്റപത്രം നൽകിയിട്ടില്ല. ഈ സാഹചര്യത്തിലായിരുന്നു വെങ്കിടരാമനെ തിരിച്ചെടുക്കാനുള്ള ചീഫ് സെക്രട്ടറി ശിപാർശ.
ഈ ശിപാര്‍ശ മുഖ്യമന്ത്രി അംഗീകരിക്കാതെയാണ് ശ്രീറാമിന്റെ സസ്പെൻഷൻ നീട്ടാൻ തീരുമാനിച്ചത്. സസ്പെൻഷൻ പിൻവലിക്കരുതെന്ന് കേരള പത്രപ്രവർത്തക യൂണിയൻ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു.