ന്യൂഡൽഹി: നിർഭയ കേസിലെ പ്രതി മുകേഷ് സിംഗ് നൽകിയ ഹർജി സുപ്രീം കോടതി തള്ളി.ദയാഹർജി തള്ളിയ രാഷ്ട്രപതിയുടെ നടപടി ചോദ്യം ചെയ്തു സമർപ്പിച്ച ഹർജിയാണ് ജസ്റ്റീസ് ആർ. ഭാനുമതി അധ്യക്ഷയായ മൂന്നംഗ ബെഞ്ച് തള്ളിയത്.
ദയാഹർജിക്കൊപ്പം നൽകിയ മുഴുവൻ രേഖകളും രാഷ്ട്രപതിക്ക് അയച്ചിട്ടില്ലെന്ന വാദം ന്യായികരിക്കാനാവില്ലെന്നും കോടതി നിരീക്ഷിച്ചു.
ആർട്ടിക്കിൾ 72 പ്രകാരം രാഷ്ട്രപതി തന്റെ അധികാരം പ്രയോഗിച്ചു. എക്സിക്യൂട്ടീവ് ഉത്തരവ് ജുഡീഷൽ അവലോകനത്തിന് വിധേയമാക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി. ജസ്റ്റീസുമാരായ അശോക് ഭൂഷൺ, എ.എസ്.ബോപ്പണ എന്നിവരായിരുന്നു ബെഞ്ചിലെ മറ്റ് അംഗങ്ങൾ. കോടതി ഹർജി തള്ളിയതോടെ പ്രതികളുടെ വധശിക്ഷ നടപ്പാക്കുന്നതിന് ഇനി സാങ്കേതി.ക തടസമില്ലെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
നിർഭയക്കേസിലെ പ്രതികളുടെ വധശിക്ഷ ഫെബ്രുവരി ഒന്നിന് രാവിലെ ആറിന് നടപ്പാക്കാനിരിക്കയാണ് അധികൃതർ.