വാഷിംഗ്ടൺ: അമേരിക്കയിലും യൂറോപ്പിലും ഗൂഗിൾ സേവനങ്ങൾ തടസപ്പെട്ടു. ഗൂഗിൾ സെർച്ച് എൻജിൻ, ഗൂഗിൾ ഡ്രൈവ് എന്നിവയുടെ സേവനത്തിലുൾപ്പെടെയാണ് തടസം നേരിട്ടത്.
അമേരിക്കയിൽ വാഷിംഗ്ടൺ, കാലിഫോർണിയ,ടെക്സസ് എന്നിവിടങ്ങളിലും യൂറോപ്പിലെ ചില രാജ്യങ്ങളിലുമാണ് പ്രശ്നങ്ങൾ നേരിട്ടെന്ന പരാതികളുയർന്നത്. 5,609 പരാതികളാണ് ഇത്തരത്തിൽ ലഭിച്ചത്.
ട്വിറ്റർ അടക്കമുള്ള സമൂഹമാധ്യമങ്ങളിൽ, ഗൂഗിൾ സേവനങ്ങളിൽ തടസം നേരിട്ടത് സംബന്ധിച്ച് വലിയ ചർച്ചകളാണ് നടന്നത്.
അതേ സമയം അമേരിക്കയിൽ ചിലയിടങ്ങളിൽ വാട്ട്സാപ് ,ഫെയ്സ് ബുക്ക് അക്കൗണ്ടുകൾ ഹാക്ക് ചെയ്യപ്പെട്ടതായി നേരത്തേ പരാതി ഉണ്ടായിരുന്നു.എന്നാൽ ഗൂഗിൾ സേവനങ്ങളിലുണ്ടായ തടസമുമായി ഇതിന് യാതൊരു ബന്ധവുമില്ല.