Home Focus ബാസ്‌കറ്റ് ബോള്‍ ഇതിഹാസം കോബി ബ്രയാന്റ് ഹെലികോപ്റ്റര്‍ അപകടത്തില്‍ മരിച്ചു

ബാസ്‌കറ്റ് ബോള്‍ ഇതിഹാസം കോബി ബ്രയാന്റ് ഹെലികോപ്റ്റര്‍ അപകടത്തില്‍ മരിച്ചു

0
ബാസ്‌കറ്റ് ബോള്‍ ഇതിഹാസം കോബി ബ്രയാന്റ് ഹെലികോപ്റ്റര്‍ അപകടത്തില്‍ മരിച്ചു

കാലിഫോർണിയ: അമേരിക്കൻ ബാസ്കറ്റ് ബോൾ ഇതിഹാസം കോബി ബ്രയാന്റ് (41) ഹെലികോപ്റ്റർ അപകടത്തിൽ മരിച്ചു. കാലിഫോർണിയയിലെ കലബസാസ് മേഖലയിൽ ഉണ്ടായ ഹെലികോപ്റ്റർ അപകടത്തിലാണ് കോബി ബ്രയാന്റ് മരിച്ചത്. അപകടത്തിൽ ഇദ്ദേഹത്തിന്റെ 13 കാരിയായ മകൾ ജിയാനയും ഇരുവരുമുൾപ്പെടെ ഹെലികോപ്റ്ററിലുണ്ടായിരുന്ന ഒമ്പത് പേരും മരിച്ചു. പ്രാദേശിക സമയം ഞായറാഴ്ച രാവിലെയാണ് അപകടം നടന്നത്.

മകൾ ജിയാനയെ ബാസ്കറ്റ് പരിശീലനത്തിന് കൊണ്ടുപോകും വഴിയാണ് അപകടം ഉണ്ടായത്. കോബി ബ്രയാന്റിന്റെയും മകളുടെയും മരണം സ്ഥിരീകരിച്ചു.
കോബിന്റെ സ്വകാര്യ കോപ്റ്ററാണ് തകർന്നുവീണത്. അപകടം അറിഞ്ഞയുടൻ രക്ഷാപ്രവർത്തകർ സ്ഥലത്ത് പാഞ്ഞെത്തിയെങ്കിലും ആരെയും രക്ഷപ്പെടുത്താൻ സാധിച്ചില്ലെന്നാണ് റിപ്പോർട്ടുകൾ.

മോശം കാലാവസ്ഥയാണ് അപകടത്തിന് കാരണമെന്നാണ് കരുതുന്നത്.
കോബിയുടെ അപ്രതീക്ഷിത മരണവാർത്ത അറിഞ്ഞ് ഞെട്ടലിലാണ് കായിക ലോകം. എക്കാലത്തെയും മികച്ച ബാസ്കറ്റ് ബോൾ കളിക്കാരനെന്നാണ് കോബി ബ്രയാന്റ് അറിയപ്പെടുന്നത്. തന്റെ 20 വർഷം നീണ്ട കായിക ജീവിതം മുഴുവൻ ചിലവഴിച്ചത് ലോസ് ആഞ്ചലസ് ലേക്കേഴ്സ് എന്ന ടീമിനൊപ്പമായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here