ന്യൂഡെൽഹി: റിപ്പബ്ലിക്ക് ദിന ആഘോഷത്തിന് മുന്നോടിയായി രാജ്യത്തെ പത്മ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു.
ബോക്സിംഗ് താരം മേരികോമിന് പത്മവിഭൂഷൺ ലഭിച്ചു. മുൻ കേന്ദ്ര മന്ത്രിമാരായ സുഷമാ സ്വരാജ്, അരുൺ ജെയ്റ്റ്ലി, ജോർജ് ഫെർണാണ്ടസ് എന്നിവർക്ക് (മരണാനന്തരം) പത്മവിഭൂഷൺ നൽകി. എട്ട് മലയാളികൾ പത്മ പുരസ്കാരങ്ങൾക്ക് അർഹരായി. രണ്ട് പേർക്ക് പത്മഭൂഷൺ പുരസ്കാരവും ആറ് പേർക്ക് പത്മശ്രീ പുരസ്കാരവും ലഭിച്ചു. അനെരൂഡ് ജുഗ്നേഥ്,ചന്നുലാൽ മിശ്ര, വിശ്വ തീർഥസ്വാമിജി (മരണാനന്തരം)
എന്നിവരും പത്മ വിഭൂഷണ് അർഹരായി. കേന്ദ്രമന്ത്രിയായിരുന്ന മനോഹർ പരീക്കറിന് പത്മഭൂഷണ്‍ ലഭിച്ചു.
മലയാളികളായ എം. മുംതാസ് അലി, എൻ.ആർ. മാധവമേനോൻ എന്നിവരും പത്മഭൂഷണ്‍ പുരസ്കാരത്തിന് അർഹരായി. സെയ്ദ് മുസീം അലി, മുസഫർ ഹുസൈൻ, അജോയ് ചക്രവർത്തി, ബാൽകൃഷ്ണ ദോഷി, കൃഷ്ണമ്മാൾ ജഗനാഥൻ, എസ്.സി. ജാമീർ, അനിൽ പ്രകാശ് ജോഷി, സിറിംഗ് ലാൻഡോൾ, ആനന്ദ് മഹീന്ദ്ര, ജഗദീഷ് ഷേത്ത്, പി.വി. സിന്ധു, വേണു ശ്രീനിവാസൻ, മനോജ് ദാസ് എന്നിവർക്കും പത്മഭൂഷൺ ലഭിച്ചു.
118 പേർക്ക് പത്മശ്രീ ലഭിച്ചതിൽ ആറു മലയാളികളുമുണ്ട്.എം.കെ കുഞ്ഞോൾ, കെ എസ് മണിലാൽ, സത്യനാരായണൻ മുണ്ടൂർ, മൂഴിക്കൽ പങ്കജാക്ഷി, എൻ ചന്ദ്രശേഖരൻ നായർ ,ത ളിയിൽ പ്രദീപ് എന്നിവരാണ് പത്മശ്രീ നേടിയ മലയാളികൾ.
നൂറ്റാണ്ടുകള്‍ പഴക്കമുള്ള കലാരൂപമായ നോക്കുവിദ്യാ പാവകളിയിൽ എട്ടാം വയസുമുതല്‍ പ്രവര്‍ത്തിക്കുന്ന പങ്കജാക്ഷി, ഈ കലാരൂപത്തിന്റെ പ്രചാരണത്തിന് നല്കിയ സംഭാവനകള്‍ കണക്കിലെടുത്താണ് പത്മശ്രീ നല്കി ആദരിച്ചത്. അരുണാചലിലെ ഗ്രാമീണ വിദ്യാഭ്യാസ പ്രവർത്തകനാണ് സത്യനാരായണൻ.