ന്യൂഡൽഹി: നിയമസഭാ തെരഞ്ഞെടുപ്പിൽ ജനവിധി തേടി 154 കോടീശ്വരൻമാർ. ഇതിൽ 50 കോടിക്ക് മേൽ സ്വത്തുള്ളവരാണ് 10 പേർ.
ബിജെപിയിലും എഎപിയിലും കോണ്‍ഗ്രസിലുമെല്ലാം കോടീശ്വരന്മാരുണ്ട്. മുന്നിൽ നിൽക്കുന്ന മൂന്ന് കോടീശ്വരന്മാർ ആം ആദ്മിക്കാർ തന്നെ.
മണ്ഡ്ക മണ്ഡലത്തിലെ ആം ആദ്മി പാർട്ടി സ്ഥാനാർഥിയാ ധർമപാൽ ലക്രയാണ് സ്വത്തിന്റെ കാര്യത്തിൽ ഒന്നാമത്. 292.1 കോടിയാണ് ധർമപാലിന്റെ സ്വത്ത്. ആർകെ പുരത്ത് മൽസരിക്കുന്ന ആം ആദ്മി സ്ഥാനാർഥി പ്രമീള ടോക്കസാണ് രണ്ടാം സ്ഥാനത്ത്. 80.8 കോടി രൂപയാണ് പ്രമീളയുടെ സ്വത്ത്. 80 കോടിയുടെ സ്വത്തുമായി ആംആദ്മിയുടെ തന്നെ രാം സിംഗ് നേതാജിയാണ് മൂന്നാംസ്ഥാനത്ത്.
ആദ്യത്തെ പത്തു സ്ഥാനങ്ങളിൽ നിൽക്കുന്നവർക്കെല്ലാം 50 കോടിക്കു മുകളിലാണ് സ്വത്ത്. ഇതിൽ ബിജെപിയുടേയും കോണ്‍ഗ്രസിന്റെയുമെല്ലാം സ്ഥാനാർഥികളുണ്ട്. ബാക്കിയുള്ള 144 പേരിൽ ഏറ്റവും കുറഞ്ഞ സ്വത്തുള്ളത് ഒരു കോടിയുള്ള ബിജെപി സ്ഥാനാർഥിക്കും.
കോടീശ്വരൻമാരിൽ എത്ര പേർ നിയമസഭാംഗങ്ങളാകുമെന്ന് കാത്തിരുന്ന് കാണാം.