ന്യൂഡെൽഹി: മാസങ്ങൾ നീണ്ട ചർച്ചകൾക്കും കാത്തിരിപ്പിനുമൊടുവിൽ കെപിസിസി ഭാരവാഹികളെ എ ഐ സി സി പ്രഖ്യാപിച്ചു. ഗ്രൂപ്പ് സമവാക്യങ്ങൾ കുറെയൊക്കെ പാലിച്ച് പ്രഖ്യാപിച്ച പട്ടികയിൽ നേതാക്കൾ തൃപ്തരാണെന്ന് സൂചന. ഒരാൾക്ക് ഒരു പദവി തത്വം പാലിക്കപ്പെട്ടതിൽ കെപി സി സി പ്രസിഡൻറ് മുലപ്പള്ളി രാമചന്ദ്രന് ആശ്വസിക്കാം.
പുതിയ വർക്കിംഗ് പ്രസിഡൻറുമാരെ പ്രഖ്യാപിച്ചിട്ടില്ല. എന്നാൽ എം പിമാരായ കെ.സുധാകരനും കൊടിക്കുന്നിൽ സുരേഷും വർക്കിംഗ് പ്രസിഡൻറുമാരായി തുടരും.ഇവരുടെ കാര്യത്തിൽ ഒരാൾക്ക് ഒരു പദവിതത്വം പാലിക്കപ്പെട്ടില്ല.
വൈസ് പ്രസിഡന്റുമാരുടേയും ജനറൽ സെക്രട്ടറിമാരുടേയും പട്ടികയാണ് പുറത്തുവിട്ടിരിക്കുന്നത്. 12 വൈസ് പ്രസിഡന്റുമാരും 34 ജനറല്‍ സെക്രട്ടറിമാരുമാണുള്ളത്. സെക്രട്ടറിമാരെയും നിർവ്വാഹക സമിതി അംഗങ്ങളെയും പ്രഖ്യാപിച്ചിട്ടില്ല.മിനി ജംബോ പട്ടിക തന്നെ.
ആകെ മൂന്ന് വനിതകളെ പട്ടികയിൽ ഇടം നേടിയുള്ളു. വൈസ് പ്രസിഡന്റുമാരായ കെ.സി. റോസക്കുട്ടി, പത്മജ വേണുഗോപാൽ, എന്നിവരെ കൂടാതെ കോട്ടയത്തു നിന്നുള്ള ഡി. സോനയുമാണ് വനിതാ ഭാരവാഹികൾ. വർക്കിംഗ് പ്രസിഡന്റ് സ്ഥാനം മോഹിച്ച വിഷ്ണുനാഥിനും ശൂരനാട് രാജശേഖരനും വൈസ് പ്രസിഡന്റ് സ്ഥാനം കൊണ്ട് തൃപ്തിപെടേണ്ടി വന്നു.
വൈസ് പ്രസിഡൻറുമാർ:പി.സി. വിഷ്ണുനാഥ്, ശൂരനാട് രാജശേഖരൻ, ജോസഫ് വാഴയ്്ക്കൻ, കെ.പി. ധനപാലൻ, കെ.സി. റോസക്കുട്ടി, പത്മജ വേണുഗോപാൽ, മോഹൻ ശങ്കർ, സി.പി. മുഹമ്മദ്, മൺവിള രാധാകൃഷ്ണൻ, ടി. സിദ്ദീഖ്, കെ.ശരത്ചന്ദ്ര പ്രസാദ്, എഴുകോണ്‍ നാരായണൻ.
ജനറൽ സെക്രട്ടറിമാർ: പാലോട് രവി, എ.എ. ഷുക്കൂർ, കെ. സുരേന്ദ്രൻ, തമ്പാനൂർ രവി, സജീവ് ജോസഫ്, കോശി എം. കോശി, പി.എം. നിയാസ്, പഴകുളം മധു, എൻ. സുബ്രഹ്മണ്യം, ജയ്സൺ ജോസഫ്, കെ. ശിവദാസൻ നായർ, സജീവ് മറോളി, കെ.പി. അനിൽകുമാർ, എ. തങ്കപ്പൻ, അബ്ദുൾ മുത്തലിബ്, വി.എ. കരീം, റോയി കെ. പൗലോസ്, ടി.എം. സക്കീർ ഹുസൈൻ, ജി. രതികുമാർ, മണക്കാട് സുരേഷ്, രാജേന്ദ്ര പ്രസാദ്, സി.ആർ. മഹേഷ്, ഡി. സുഗതൻ, എം. മുരളി, സി. ചന്ദ്രൻ, ടോമി കല്ലാനി, ജോണ്സണ് ഏബ്രഹാം, മാത്യു കുഴൽനാടൻ, കെ. പ്രവീണ്‍ കുമാർ, ജ്യോതികുമാർ ചാമക്കാല, എം.എം. നസീർ, ഡി. സോന, ഒ. അബ്ദുൾ റഹ്മാൻ കുട്ടി, ഷാനവാസ് ഖാൻ.
കെ.കെ. കൊച്ചുമുഹമ്മദ് (ത്യശൂർ)ആണ് ട്രഷറർ.
സെക്രട്ടറിമാരെയും നിർവാഹക സമിതി അംഗങ്ങളെയും ഫെബ്രുവരി 10നു മുമ്പ് പ്രഖ്യാപിക്കുമെന്ന് സംഘടനാ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ അറിയിച്ചു.