കാത്തിരിപ്പിനൊടുവിൽ കെപിസിസി ഭാരവാഹികളായി

ന്യൂഡെൽ​ഹി: മാസങ്ങൾ നീണ്ട ചർച്ചകൾക്കും കാത്തിരിപ്പിനുമൊടുവിൽ കെ​പി​സി​സി ഭാ​ര​വാ​ഹി​ക​ളെ എ ഐ സി സി പ്രഖ്യാപിച്ചു. ഗ്രൂപ്പ് സമവാക്യങ്ങൾ കുറെയൊക്കെ പാലിച്ച് പ്രഖ്യാപിച്ച പട്ടികയിൽ നേതാക്കൾ തൃപ്തരാണെന്ന് സൂചന. ഒരാൾക്ക് ഒരു പദവി തത്വം പാലിക്കപ്പെട്ടതിൽ കെപി സി സി പ്രസിഡൻറ് മുലപ്പള്ളി രാമചന്ദ്രന് ആശ്വസിക്കാം.

പുതിയ വർക്കിംഗ് പ്രസിഡൻറുമാരെ പ്രഖ്യാപിച്ചിട്ടില്ല. എന്നാൽ എം പിമാരായ കെ.സുധാകരനും കൊടിക്കുന്നിൽ സുരേഷും വർക്കിംഗ് പ്രസിഡൻറുമാരായി     തുടരും.ഇവരുടെ കാര്യത്തിൽ ഒരാൾക്ക് ഒരു പദവിതത്വം പാലിക്കപ്പെട്ടില്ല.

വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​രു​ടേ​യും ജ​ന​റ​ൽ സെ​ക്ര​ട്ട​റി​മാ​രു​ടേ​യും പ​ട്ടി​ക​യാ​ണ് പു​റ​ത്തു​വി​ട്ടി​രി​ക്കു​ന്ന​ത്.  12 വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​രും 34 ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി​മാ​രു​മാ​ണു​ള്ള​ത്.  സെക്രട്ടറിമാരെയും നിർവ്വാഹക സമിതി അംഗങ്ങളെയും പ്രഖ്യാപിച്ചിട്ടില്ല.മിനി ജംബോ പട്ടിക തന്നെ.

ആകെ മൂന്ന് വനിതകളെ പട്ടികയിൽ ഇടം നേടിയുള്ളു.  വൈസ്​ പ്ര​സി​ഡ​ന്‍റു​മാ​രാ​യ കെ.​സി. റോ​സ​ക്കു​ട്ടി, പ​ത്മ​ജ വേ​ണു​ഗോ​പാ​ൽ, എന്നിവരെ കൂടാതെ കോ​ട്ട​യത്തു നിന്നുള്ള  ഡി. ​സോ​നയുമാണ്  വ​നി​താ ഭാരവാഹിക​ൾ. വർക്കിംഗ് പ്രസിഡന്റ് സ്ഥാനം മോഹിച്ച വിഷ്ണുനാഥിനും ശൂരനാട് രാജശേഖരനും വൈസ് പ്രസിഡന്റ് സ്ഥാനം കൊണ്ട് തൃപ്തിപെടേണ്ടി വന്നു.

വൈസ് പ്രസിഡൻറുമാർ:പി.​സി. വി​ഷ്ണു​നാ​ഥ്, ശൂ​ര​നാ​ട് രാ​ജ​ശേ​ഖ​ര​ൻ, ജോ​സ​ഫ് വാ​ഴ​യ്്ക്ക​ൻ, കെ.​പി. ധ​ന​പാ​ല​ൻ, കെ.​സി. റോ​സ​ക്കു​ട്ടി, പ​ത്മ​ജ വേ​ണു​ഗോ​പാ​ൽ, മോ​ഹ​ൻ ശ​ങ്ക​ർ, സി.​പി. മു​ഹ​മ്മ​ദ്, മൺവി​ള രാ​ധാ​കൃ​ഷ്ണ​ൻ, ടി. ​സി​ദ്ദീ​ഖ്, കെ.ശ​ര​ത്ച​ന്ദ്ര പ്ര​സാ​ദ്, എ​ഴു​കോ​ണ്‍ നാ​രാ​യ​ണൻ.

ജനറൽ സെക്രട്ടറിമാർ: പാ​ലോ​ട് ര​വി, എ.​എ. ഷു​ക്കൂ​ർ, കെ. ​സു​രേ​ന്ദ്ര​ൻ, ത​മ്പാ​നൂ​ർ ര​വി, സ​ജീ​വ് ജോ​സ​ഫ്, കോ​ശി എം. ​കോ​ശി, പി.​എം. നി​യാ​സ്, പ​ഴ​കു​ളം മ​ധു, എ​ൻ. സു​ബ്ര​ഹ്മ​ണ്യം, ജ​യ്സ​ൺ ജോ​സ​ഫ്, കെ. ​ശി​വ​ദാ​സ​ൻ നാ​യ​ർ, സ​ജീ​വ് മറോ​ളി, കെ.​പി. അ​നി​ൽ​കു​മാ​ർ, എ. ​ത​ങ്ക​പ്പ​ൻ, അ​ബ്ദു​ൾ മു​ത്ത​ലി​ബ്, വി.​എ. ക​രീം, റോ​യി കെ. ​പൗ​ലോ​സ്, ടി.​എം. സ​ക്കീ​ർ ഹു​സൈ​ൻ, ജി. ​ര​തി​കു​മാ​ർ, മ​ണ​ക്കാ​ട് സു​രേ​ഷ്, രാ​ജേ​ന്ദ്ര പ്ര​സാ​ദ്, സി.​ആ​ർ. മ​ഹേ​ഷ്, ഡി. ​സു​ഗ​ത​ൻ, എം. ​മു​ര​ളി, സി. ​ച​ന്ദ്ര​ൻ, ടോ​മി ക​ല്ലാ​നി, ജോ​ണ്‍​സ​ണ്‍ ഏ​ബ്ര​ഹാം, മാ​ത്യു കു​ഴ​ൽ​നാ​ട​ൻ, കെ. ​പ്ര​വീ​ണ്‍ കു​മാ​ർ, ജ്യോ​തി​കു​മാ​ർ ചാ​മ​ക്കാ​ല, എം.​എം. ന​സീ​ർ, ഡി. ​സോ​ന, ഒ. ​അ​ബ്ദു​ൾ റ​ഹ്മാ​ൻ കു​ട്ടി, ഷാ​ന​വാ​സ് ഖാ​ൻ.

 കെ.​കെ. കൊ​ച്ചു​മു​ഹ​മ്മ​ദ് (ത്യശൂർ)ആ​ണ് ട്ര​ഷ​റ​ർ.

സെ​ക്ര​ട്ട​റി​മാ​രെ​യും നി​ർ​വാ​ഹ​ക സ​മി​തി അം​ഗ​ങ്ങ​ളെ​യും ഫെ​ബ്രു​വ​രി 10നു ​മുമ്പ് പ്ര​ഖ്യാ​പി​ക്കു​മെ​ന്ന് സം​ഘ​ട​നാ ചു​മ​ത​ല​യു​ള്ള എഐസിസി ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​സി. വേ​ണു​ഗോ​പാ​ൽ അ​റി​യി​ച്ചു.