ന്യൂഡല്‍ഹി: റേഷന്‍ കടകള്‍ വഴി അരി, പഞ്ചസാര, ഗോതമ്ബ്, മണ്ണെണ്ണ എന്നിവയ്ക്കു പുറമേ ചിക്കനും, മട്ടനും, മുട്ടയും മീനും ഇനി മുതല്‍ ലഭിച്ചേക്കുമെന്ന്‍ റിപ്പോര്‍ട്ടുകള്‍.
കേന്ദ്ര സര്‍ക്കാര്‍ ഇങ്ങനൊരു പദ്ധതിയുടെ ആലോചനയിലാണെന്നാണ് സൂചന. പ്രോട്ടീന്‍ നിറഞ്ഞ ഭക്ഷണം രാജ്യത്തെ ദരിദ്രരായ മനുഷ്യര്‍ക്ക് ലഭിക്കേണ്ടതുണ്ട് എന്ന ചിന്തയുടെ അടിസ്ഥാനത്തിലാണ് ഇങ്ങനൊരു തീരുമാനം.
നീതി ആയോഗിന്‍റെ നിര്‍ദ്ദേശ പ്രകാരമാണ് ഈ പദ്ധതി നടപ്പിലാക്കാനൊരുങ്ങുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ ലഭിക്കുന്നത്. ഭക്ഷ്യ സുരക്ഷ പദ്ധതിയില്‍ കേന്ദ്ര സര്‍ക്കാര്‍ ഇപ്പോള്‍ ന്യൂട്രീഷന്‍ ഉള്ള ഭക്ഷണം നല്‍കുന്നതിനാണ് മുന്‍ഗണന നല്‍കുന്നത്.
അതുകൊണ്ടു തന്നെ സാധാരണക്കാരായ ജനങ്ങള്‍ക്ക് നൂട്രീഷന്‍ നിറഞ്ഞ ഭക്ഷണം എളുപ്പത്തിലും കുറഞ്ഞ വിലക്കും ലഭ്യമാക്കുന്നതിന് വേണ്ടിയാണ് റേഷന്‍ കടകള്‍ വഴി ചിക്കനും മട്ടനും മത്സ്യവും മുട്ടയും വില്‍ക്കാന്‍ ആലോചിക്കുന്നതെന്നുമാണ് റിപ്പോര്‍ട്ടുകള്‍.
ഇതിന്‍റെ അടിസ്ഥാനത്തില്‍ ലഭ്യമാകുന്ന അരി, പഞ്ചസാര, ഗോതമ്ബ്, മണ്ണെണ്ണ എന്നിവയുടെ പട്ടികയില്‍ മാറ്റം വരുമെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.