ബാങ്കോക്ക്: വടക്കന്‍ തായ്ലന്‍ഡിന്റേയും ലാവോസിന്റേയും അതിര്‍ത്തി പ്രദേശത്ത് ശക്തമായ ഭൂചലനം. റിക്ടര്‍സ്കെയിലില്‍ 6.1 രേഖപ്പെടുത്തിയ ശക്തമായ ഭൂചലനമാണ് അനുഭവപ്പെട്ടത്.
തായ്ലന്‍ഡിന്റെ വടക്കന്‍ നഗരമായ ചിയാംഗ് മായിയില്‍ ഭൂകമ്ബത്തിന്റെ പ്രകമ്ബനം വളരെനേരം നീണ്ടുനിന്നു. എന്നാല്‍ കാര്യമായ നാശനഷ്ടങ്ങള്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ആളപായവും ഉണ്ടായിട്ടില്ല. വ്യാഴാഴ്ച പുലര്‍ച്ചെയായിരുന്നു സംഭവം.