Home Local News കൂടത്തായി കൂട്ടക്കൊല: മരണകാരണം സ്ഥിരീകരിക്കാന്‍ ഇന്ന് മെഡിക്കല്‍ ബോര്‍ഡ് ചേരും

കൂടത്തായി കൂട്ടക്കൊല: മരണകാരണം സ്ഥിരീകരിക്കാന്‍ ഇന്ന് മെഡിക്കല്‍ ബോര്‍ഡ് ചേരും

0

കോഴിക്കോട്: കൂടത്തായ് കൊലപാതക പരമ്ബരയിലെ കൊലകളെല്ലാം വിഷം ഉള്ളിലെത്തിയാണെന്ന് ശാസ്ത്രീയമായി സ്ഥിരീകരിക്കുന്നതിന് ഇന്ന് വീണ്ടും മെഡിക്കല്‍ ബോര്‍ഡ് ചേരുന്നു. ഇന്ന് രാവിലെ 10 ന് കോഴിക്കോട് മെഡിക്കല്‍ കോളജിലാണ് യോഗം.

മെഡിക്കല്‍ കോളജിലെ ന്യൂറോ സര്‍ജന്‍മാര്‍, ഫോറന്‍സിക് സര്‍ജന്‍മാര്‍, ജനറല്‍ മെഡിസിന്‍ വിഭാഗം ഡോക്ടര്‍മാര്‍, ന്യൂറോളജി വകുപ്പിലെ വിദഗ്ദര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. ആറ് കൊലപാതകങ്ങളുടേയും അന്വേഷണത്തിന് നേതൃത്വം നല്‍കുന്ന പൊലീസ് ഉദ്യോഗസ്ഥരും പങ്കെടുക്കും.

LEAVE A REPLY

Please enter your comment!
Please enter your name here