ബന്ദിപ്പൂര്‍ ദേശീയപാത: അനുകൂലനിലപാടുമായി കേന്ദ്രം

ന്യൂഡല്‍ഹി: ബന്ദിപ്പൂര്‍ ദേശീയപാത 212ലെ രാത്രിയാത്രാ നിരോധനം മറികടക്കാന്‍ ബദല്‍പാത എന്ന ആശയത്തിന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ അനുകൂല നിലപാടറിയിച്ചു. തലശ്ശേരി -ബാവലി റോഡും കാട്ടിക്കുളം,തോല്‍പ്പെട്ടി ജില്ലാ റോഡുകളും സംസ്ഥാന ഹൈവേ ആക്കി വികസിപ്പിക്കുന്ന ആശയത്തിനാണ് പിന്തുണ.

കൂടുതലായി വേണ്ടസ്ഥലം കേരളം, കര്‍ണ്ണാടക സംസ്ഥാന സര്‍ക്കാറുകള്‍ ഏറ്റെടുത്തു നല്‍കണമെന്ന നിര്‍ദ്ദേശവും കേന്ദ്രം അറിയിച്ചിട്ടുണ്ട്. ബദല്‍പാതയുടെ കണ്ടെത്തല്‍ സബന്ധിച്ച സുപ്രീംകോടതിയുടെ ചോദ്യത്തിന് സത്യവാങ്മൂലം നല്‍കിയതിലാണ് കേരളത്തിന് പ്രതീക്ഷ നല്‍കിക്കൊണ്ടുള്ള പ്രസ്താവന വന്നത്. ഇതിനിടെ രാത്രിയാത്ര നിരോധനത്തിനെതിരായ കേസ്സ് ഇന്ന് പരിഗണിക്കും.