ജിദ്ദ: സൗദി അരാംകോയുടെ ഓഹരി വിപണി പ്രവേശനം വളരുന്ന സൗദി സമ്ബദ്ഘടനക്ക് കരുത്തേകുമെന്ന് അനുമാനം. ലോകത്തെ ഏറ്റവും ലാഭമുള്ള എണ്ണക്കമ്ബനികളുടെ ഓഹരിക്കായി ഇന്ത്യയിലെ നിക്ഷേപകരും തയാറെടുക്കുന്നുണ്ട്. എണ്ണയിതര വരുമാനം ലക്ഷ്യംവെച്ചാണ് കിരീടാവകാശിക്കു കീഴില്‍ അരാംകോയുടെ ഓഹരി വില്പനക്ക് വഴിയൊരുങ്ങിയത്. ലോകത്തെ ഏറ്റവും ലാഭമുള്ള കമ്ബനികളുടെ പട്ടികയിലാണ് ദേശീയ എണ്ണക്കമ്ബനിയായ സൗദി അരാംകോ.ഏറ്റവും വലിയ എണ്ണക്കമ്ബനിയും സൗദി അരാംകോയാണ്. സൗദി കിരീടാവകാശിക്കു കീഴില്‍ നടക്കുന്ന എണ്ണയിതര വരുമാനം ലക്ഷ്യംവെച്ചുള്ള പദ്ധതിയാണ് അരാംകോയുടെ ഓഹരി വിപണി പ്രവേശനം. ഇതോടെ സൗദിയില്‍ നിക്ഷേപ അവസരം ഉയരുമെന്നുറപ്പായി. അരാംകോ ഐ.പി.ഒ വിഷന്‍ 2030െന്റ ഭാഗമാണ് എന്ന് ചെയര്മാന് യാസര്‍ അല്‍ റുമയ്യാന്‍ പറഞ്ഞു. തദവ്വുലില്‍ ലിസ്റ്റ് ചെയ്യപ്പെടുന്നതോടെ സൗദി ഓഹരി വിപണിയും സജീവമാകും. . ഇന്ത്യയുള്‍പ്പെടെ രാജ്യങ്ങളിലെ നിക്ഷേപകര്‍ അരാംേകാ ഓഹരി വാങ്ങാന്‍ തയാറെടുക്കുന്നതായാണ് സൂചന. അരാംകോ മേധാവിയും ചീഫ് എക്സിക്യൂട്ടിവ് ഒാഫിസറുമായ അമീന് ഹസന് അല്‍ നാസിറിെന്റ സാന്നിധ്യത്തിലാണ് ഒാഹരിപ്രവേശന പ്രഖ്യാപനമുണ്ടായത്.
സല്മാന് രാജാവിെന്റയും കിരീടാവകാശി അമീര്‍ മുഹമ്മദ് ബിന്‍ സല്മാെന്റയും നേതൃത്വത്തിലുള്ള സൗദി അറേബ്യക്ക് വളരെ സുപ്രധാനമായ ദിവസമാണിതെന്ന് ചെയര്മാന് യാസിര്‍ അല്‍റുമയ്യാന്‍ പറഞ്ഞു. സൗദി സ്റ്റോക് എക്സ്ചേഞ്ചില്‍ ഒാഹരി വില്പനക്ക് ക്യാപിറ്റല്‍ മാര്‍ക്കറ്റ്സ് അതോറിറ്റിയുടെ അംഗീകാരം അരാംകോക്ക് ലഭിച്ചതില്‍ ഏറെ സന്തോഷമുണ്ട്. ഇതോടെ സൗദി സ്റ്റോക് എക്സ്ചേഞ്ചില്‍ ലിസ്റ്റു ചെയ്ത കമ്ബനികളിലൊന്നായി മാറാന്‍ സാധിക്കും. 86 വര്‍ഷം മുമ്ബ്, സൗദി അറേബ്യ സ്ഥാപിച്ച് മാസങ്ങള്‍ക്കുശേഷമാണ് ക്രൂഡ് ഒായില്‍ പര്യവേക്ഷണം നടത്താന്‍ സൗദി അരാംകോ എന്ന പേരിലൊരു കമ്ബനിക്ക് അനുമതി നല്‍കിയത്. ആ പ്രഖ്യാപനമാണ് ലോകത്തിലെ ഏറ്റവും വലിയ കമ്ബനികളിലൊന്നായി മാറാന്‍ സൗദി അരാംകോക്ക് സാധിച്ചിരിക്കുന്നത്. വലിയ അഭിമാനമാണിത്. കമ്ബനിയുടെ നീണ്ട ചരിത്രത്തില്‍ നിരവധി പരിവര്‍ത്തനങ്ങളും മാറ്റങ്ങളും ഉണ്ടായിട്ടുണ്ട്.
എന്നാല്‍, കമ്ബനിയുടെ വളര്‍ച്ചക്കും പുരോഗതിക്കുംവേണ്ടിയുള്ള ശ്രമങ്ങള്‍ക്ക് ഒരു മാറ്റവുമുണ്ടായിട്ടില്ലെന്നും അല്‍റുമയ്യാന്‍ പറഞ്ഞു. നിരന്തരമായ ശ്രമത്തിലൂടെ ലോകത്തെ ഏറ്റവും വലിയ സുരക്ഷിതവും സുസ്ഥിരവും വിശ്വസനീയവുമായ സംയോജിത പെട്രോ കെമിക്കല്‍ കമ്ബനിയായി മാറാന്‍ അരാംകോക്ക് കഴിഞ്ഞു. സൗദി അരാംകോക്ക് ശക്തമായ ഭരണ സംവിധാനവും ഗവണ്മെന്റുമായി നല്ല ബന്ധവുമുണ്ട്.പ്രവര്‍ത്തനക്ഷമത, സാമ്ബത്തിക കാര്യക്ഷത എന്നീ മേഖലയില്‍ അന്താരാഷ്ട്ര മാനദണ്ഡങ്ങള്‍ സ്വീകരിക്കുന്നു. ആഗോള ഉൗര്‍ജ ആവശ്യകത നിറവേറ്റുന്നതിലും ആഗോള ഇന്ധന വിതരണ സുരക്ഷ നിലനിര്‍ത്തുന്നതിനും കമ്ബനി വലിയ സംഭാവന നല്‍കുന്നുണ്ട്.വ്യക്തിഗതവും സ്ഥാപനങ്ങളുമായി ധാരാളം നിക്ഷേപകരെ ആകര്‍ഷിക്കുന്ന രാജ്യമായി സൗദി അറേബ്യ മാറിയിട്ടുണ്ട്. സൗദി സ്റ്റോക് എക്സ്ചേഞ്ചില്‍ ലിസ്റ്റ് ചെയ്ത കമ്ബനി എന്ന നിലയില്‍ സൗദി അരാംകോ അഭിമാനത്തിെന്റ ഉറവിടമായി മാറുമെന്നും അല്‍റുമയ്യാന്‍ പറഞ്ഞു.