സര്‍ദാര്‍ പട്ടേലിന്‍റെ എല്ലാ തീരുമാനങ്ങളും രാജ്യതാത്പര്യം മുന്‍നിര്‍ത്തി: അമിത് ഷാ

ന്യൂഡല്‍ഹി: ഇന്ത്യയുടെ ആദ്യ ഉപപ്രധാന മന്ത്രിയും ആദ്യ ആഭ്യന്തര മന്ത്രിയായിരുന്ന സര്‍ദാര്‍ വല്ലഭ് ഭായി പട്ടേലിന്റെ എല്ലാ തീരുമാനങ്ങളും രാജ്യതാല്പര്യം മാത്രം മുന്‍നിര്‍ത്തിയായിരുന്നുവെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞു. പട്ടേല്‍ ജന്മദിനത്തോടനുബന്ധിച്ചുള്ള റണ്‍ ഫോര്‍ യൂണിറ്റി തലസ്ഥാന നഗരിയില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

രാജ്യതാല്പര്യം മാത്രമായിരുന്നു സര്‍ദാര്‍ പട്ടേലിന്റെ മുന്നിലുണ്ടായിരുന്നത്. കശ്മീര്‍ മുതല്‍ കന്യാകുമാരി വരെ ഭാരതത്തെ ഓരേ ചരടില്‍ കോര്‍ക്കാന്‍ സാധിച്ചതിന്റെ മുഴുവന്‍ അംഗീകാരവും അദ്ദേഹത്തിന് മാത്രമുള്ളതാണ്.അദ്ദേഹത്തിന്റെ ദൃഢനിശചയവും, സാഹസികതയും ധീരതയും ഒപ്പം സംഘാടക മികവും നമുക്കേവര്‍ക്കും എന്നും പ്രേരണയാണ്.ദേശീയ ഐക്യ ദിനത്തിന് എല്ലാ ദേശവാസികള്‍ക്കും അമിത് ഷാ ആശംസകള്‍ നേര്‍ന്നു.