Home National അടുത്ത തട്ടകം ഉത്തര്‍പ്രദേശ്; തദ്ദേശ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനൊരുങ്ങി ആംആദ്മി

അടുത്ത തട്ടകം ഉത്തര്‍പ്രദേശ്; തദ്ദേശ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനൊരുങ്ങി ആംആദ്മി

0
അടുത്ത തട്ടകം ഉത്തര്‍പ്രദേശ്; തദ്ദേശ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനൊരുങ്ങി ആംആദ്മി

ന്യൂ ഡെല്‍ഹി: ഉത്തര്‍പ്രദേശില്‍ വരാനിരിക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനൊരുങ്ങി ആംആദ്മി. പാര്‍ട്ടിയുടെ സംഘടനാ ഘടനയില്‍ മാറ്റങ്ങള്‍ വരുത്താനും തീരുമാനമായി. ഞായറാഴ്ച ചേര്‍ന്ന എഎപി സംസ്ഥാന എക്സിക്യൂട്ടീവിന്റെ ദ്വിദിന യോഗത്തിലാണ് ഇത് സംബന്ധിച്ച് തീരുമാനമെടുത്തത്.

പാര്‍ട്ടി പ്രവര്‍ത്തകരോട് വരാനിരിക്കുന്ന യുപി തദ്ദേശ തെരഞ്ഞെടുപ്പിനുള്ള തയ്യാറെടുപ്പ് ആരംഭിക്കാന്‍ പാര്‍ട്ടിയുടെ സംസ്ഥാന ചുമതലയുള്ള സഞ്ജയ് സിംഗ് നിര്‍ദ്ദേശം നല്‍കി. തിങ്കളാഴ്ച നടക്കുന്ന രണ്ടാം യോഗത്തില്‍ സുപ്രധാന തീരുമാനങ്ങള്‍ കൈക്കൊള്ളുമെന്ന് അദ്ദേഹം പറഞ്ഞു.

സംസ്ഥാനത്തുടനീളം പാര്‍ട്ടിയുടെ പ്രവര്‍ത്തനം വ്യാപിപ്പിക്കും. മറ്റ് ദേശീയ പാര്‍ട്ടികള്‍ക്ക് ബദലായി ആംആദ്മി പാര്‍ട്ടി ഉയര്‍ന്നുവന്നുവെന്ന് സിംഗ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ഈ വര്‍ഷം അവസാനത്തോടെയാണ് യുപിയില്‍ തദ്ദേശ തെരഞ്ഞെടുപ്പ് നടക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here