Home State ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ട് പുറത്തുവിടാനാവില്ല, വ്യക്തിവിവരങ്ങളുണ്ട്: മന്ത്രി സജി ചെറിയാന്‍

ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ട് പുറത്തുവിടാനാവില്ല, വ്യക്തിവിവരങ്ങളുണ്ട്: മന്ത്രി സജി ചെറിയാന്‍

0
ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ട് പുറത്തുവിടാനാവില്ല, വ്യക്തിവിവരങ്ങളുണ്ട്: മന്ത്രി സജി ചെറിയാന്‍

തിരുവനന്തപുരം: സിനിമാ മേഖലയില്‍ സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ പഠിക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ച ജസ്റ്റിസ് ഹേമ കമ്മിഷന്‍ റിപ്പോര്‍ട്ട് പുറത്തു വിടാനാവില്ലെന്ന് സാംസ്‌കാരികമന്ത്രി സജി ചെറിയാന്‍. അതിക്രമം നേരിട്ട വനിതാ സിനിമാ പ്രവര്‍ത്തകരുടെ സ്വകാര്യത മാനിച്ചാണ് ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ട് പുറത്തുവിടാത്തതെന്ന് അദ്ദേഹം വ്യക്തമാക്കി.

ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ട് സര്‍ക്കാര്‍ മൂടിവയ്ക്കുകയാണെന്ന് ആരോപിച്ച് കെ കെ രമയാണ് നിയമസഭയില്‍ സബ്മിഷന്‍ ഉന്നയിച്ചത്. അതിക്രമം നേരിട്ടവരുടെ പേര് വിവരങ്ങള്‍ ഒഴിവാക്കി റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കുന്നതിന് പകരം സാങ്കേതിക കാരണം പറഞ്ഞ് മൂടിവയ്ക്കുകയാണെന്ന് രമ പറഞ്ഞു.

വനിതാ സിനിമാ പ്രവര്‍ത്തകരുടെ സ്വകാര്യത കണക്കിലെടുത്ത് രഹസ്യ സ്വഭാവം സൂക്ഷിക്കണമെന്ന് ജസ്റ്റിസ് ഹേമ തന്നെ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് മന്ത്രി സജി ചെറിയാന്‍ മറുപടി നല്‍കി. റിപ്പോര്‍ട്ടിലെ ശുപാര്‍ശകള്‍ നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് ചര്‍ച്ചകള്‍ തുടരുകയാണ്. സ്ത്രീകള്‍ക്കെതിരായ അതിക്രമം തടയാന്‍ നിയമനിര്‍മാണം കൊണ്ടുവരുമെന്ന് വ്യക്തമാക്കിയ മന്ത്രി അടുത്ത നിയമസഭാ സമ്മേളനത്തില്‍ ഇത് അവതരിപ്പിക്കുമെന്ന് പറഞ്ഞു. ഡബ്ല്യു.സി.സി പ്രതിനിധികളെ ഉള്‍പ്പെടെ പങ്കെടുപ്പിച്ചുള്ള യോഗം ഉടന്‍ ചേരുമെന്നും മന്ത്രി പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here