
തിരുവനന്തപുരം: മീഡിയ വണ്‍ ചാനലിന് കേന്ദ്ര സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ സംപ്രേക്ഷണ വിലക്ക് സ്റ്റേ ചെയ്ത് സുപ്രീംകോടതി. മീഡിയ വണ്‍ ചാനലും എഡിറ്റര്‍ പ്രമോദ് രാമനും നല്‍കിയ ഹര്‍ജികള്‍ പരിഗണിച്ചു കൊണ്ടാണ് കോടതിയുടെ ഉത്തരവ്. ഇതോടെ ചാനലിന് സംപ്രേഷണം തുടരാനാവും. ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്.
ഇടക്കാല ഉത്തരവ് നല്‍കേണ്ട കേസ് ആണെന്ന് ബോധ്യപ്പെട്ടതായി സുപ്രീംകോടതി അറിയിച്ചു. ഫെബ്രുവരി എട്ടിനാണ് ലൈസന്‍സ് പുതുക്കാത്തതിനെ തുടര്‍ന്ന് കേന്ദ്രസര്‍ക്കാര്‍ മീഡിയാ വണ്‍ ചാനലിന് സംപ്രേക്ഷണ വിലക്കേര്‍പ്പെടുത്തിയത്. ഈ നടപടി ശരിവച്ചു കൊണ്ട് മീഡിയാ വണ്ണിന്റെ ഹര്‍ജി സിംഗിള്‍ ബഞ്ച് തള്ളിയിരുന്നു. തുടര്‍ന്ന് സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരെ ചാനല്‍ ഉടമകളും ജീവനക്കാരും പത്രപ്രവര്‍ത്തക യൂണിയനും അപ്പീല്‍ നല്‍കി.
ഈ അപ്പീലില്‍ ഫെബ്രുവരി 10ന് വാദം പൂര്‍ത്തീകരിച്ചിരുന്നു. കേന്ദ്രസര്‍ക്കാര്‍ നടപടി ശരിവെച്ച സിംഗിള്‍ ബെഞ്ച് ഉത്തരവില്‍ ഇടപെടേണ്ട സാഹചര്യമില്ലെന്നാണ് ഡിവിഷന്‍ ബഞ്ച് വ്യക്തമാക്കിയത്. മീഡിയവണ്ണിന് വേണ്ടി സുപ്രീംകോടതിയിലെ മുതിര്‍ന്ന അഭിഭാഷകന്‍ ദുഷ്യന്ത് ദവെയും കേന്ദ്ര സര്‍ക്കാരിന് വേണ്ടി അഡി. സോളിസിറ്റര്‍ ജനറല്‍ അമന്‍ ലേഖിയുമാണ് ഹാജരായത്.