ന്യൂഡല്‍ഹി: 12 വയസ് മുതല്‍ 14 വയസ് വരെയുള്ള കുട്ടികള്‍ക്ക് ബുധനാഴ്ച മുതല്‍ കൊറോണ പ്രതിരോധ വാക്സിന് നല്‍കും. ഹൈരാബാദിലെ ബയോളജിക്കല്‍ ഇവാന്‍സ് വികസിപ്പിച്ച കോര്‍ബോവാക്സാണ് കുട്ടികള്‍ക്ക് നല്‍കുകയെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി മന്‍സുഖ് മാണ്ഡവിയ അറിയിച്ചു. ട്വിറ്ററിലൂടെയാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.
നിലവില്‍ അറുപത് വയസിന് മുകളിലുള്ള മറ്റു അസുഖങ്ങളുള്ളവര്‍ക്ക് ബുധനാഴ്ച മുതല്‍ ബൂസ്റ്റര്‍ ഡോസ് നല്‍കാനും തീരുമാനമായി. ഈ വര്‍ഷം ജനുവരി മുതലാണ് രാജ്യത്ത് ബൂസ്റ്റര്‍ ഡോസ് നല്കാന് തുടങ്ങിയത്. 2021 ജനുവരിയില്‍ ഇന്ത്യയില്‍ ആരംഭിച്ച വാക്സിനേഷന് പദ്ധതിയില്‍ 180 കോടിയില്‍ അധികം ഡോസ് വാക്സിനാണ് നല്‍കിയത്. 81 കോടിയിലധികം ആളുകള്‍ രണ്ട് ഡോസ് വാക്സിന് സ്വീകരിച്ചിട്ടുണ്ട്.
വാക്സിന് പദ്ധതി ആരംഭിച്ചപ്പോള്‍ ആദ്യം വാക്സിന് സ്വീകരിച്ചത് ആരോഗ്യ പ്രവര്‍ത്തകരാണ്. മാര്‍ച്ചില്‍ അറുപത് വയസിന് മുകളിലുള്ളവര്‍ക്ക് വാക്സിന് നല്കി. രണ്ടു മാസത്തിന് ശേഷം പതിനെട്ട് വയസിന് മുകളിലുള്ളവരും ജനുവരിയില്‍ 15 മുതല്‍ 18 വയസ് മുതലുള്ള കുട്ടികള്‍ക്കും വാക്സിന് നല്കാന് തുടങ്ങി.