ന്യൂഡെൽഹി: കൊറോണയുണ്ടോ?, ഫലൂദ കണ്ടു പിടിക്കും. ഉറപ്പ്. കുറഞ്ഞ ചിലവിൽ കൊറോണ പരിശോധനാ ഫലം നൽകുന്ന ഫലൂദ ടെസ്റ്റ് കിറ്റുകൾ ഉടൻ പുറത്തിറങ്ങും. പേപ്പർ അധിഷ്ഠിത ടെസ്റ്റ് സ്ട്രിപ്പായ ‘ഫലൂദ’ ഉപയോഗിച്ച് ഒരു സമയം കൂടുതൽ പരിശോധന നടത്താൻ സാധിക്കുമെന്നതാണ് ഇതിൻ്റെ പ്രത്യേകത. ഈ മാസം അവസാനത്തോടെ കിറ്റ് ലോകമെമ്പാടും വ്യാപകമായി ഉപയോഗിക്കുന്ന തരത്തിൽ നിർമ്മിക്കാനാണ് ടാറ്റാ ഗ്രൂപ്പ് പദ്ധതി ഇട്ടിരിക്കുന്നത്.
കൗൺസിൽ ഓഫ് സയന്റിഫിക് ആൻഡ് ഇൻഡസ്ട്രിയൽ റിസർച്ചി (സി.എസ്.ഐ.ആർ)ൻ്റെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ജീനോമിക്സ് ആൻഡ് ഇന്റഗ്രേറ്റീവ് ബയോളജിയാണ് ‘ഫലൂദ’ വികസിപ്പിച്ചിരിക്കുന്നത്.
കിറ്റ് വികസിപ്പിച്ചെടുത്ത സിഎസ്ഐആർ ലാബ് ചൊവ്വാഴ്ച ടാറ്റ കമ്പനിയുമായി കൈകോർത്തു.
പ്രസിദ്ധ ഇന്ത്യൻ സിനിമ സംവിധായകൻ സത്യജിത് റായ് യെ അനുസരിച്ച് ഫലൂദ എന്നാണ് ഈ ടെസ്റ്റ് കിറ്റിന് പേര് നൽകിയിരിക്കുന്നത്. സത്യജിത് റേ തന്റെ ചില നോവലുകൾക്കും ചെറുകഥകൾക്കുമായി സൃഷ്ടിച്ച കുറ്റാന്വേഷക കഥാപാത്രമാണ് ഫലൂദ.
കൊറോണ പരിശോധനക്കായി വിലയേറിയ ക്യു-പിസിആർ മെഷീനുകളെ ആശ്രയിക്കുമ്പോൾ കുറഞ്ഞ ചിലവിൽ പരിശോധന നടത്തുവാൻ ഫെലൂഡ ടെസ്റ്റ് കിറ്റുകൾ കൊണ്ട് സാധ്യമാകുന്നു.
സിഎസ്ഐആർ ലാബ്സ് ഇത്തരത്തിലുള്ള ആഴമുള്ള കണ്ടുപിടിത്തങ്ങൾ നടത്തുന്നതിലും അത് പ്രമുഖ വ്യവസായ സ്ഥാപനമായ , ടാറ്റാ ഗ്രൂപ്പുമായി ചേർന്ന് കൈകാര്യം ചെയ്യുന്നതിലും വളരെ സന്തോഷമുണ്ടെന്ന് സിഎസ്‌ഐആർ ഡയറക്ടർ ജനറൽ ശേഖർ സി മാണ്ടെ പറഞ്ഞു.
കൊറോണ കണ്ടെത്തുന്നതിനായിയുള്ള സാങ്കേതികവിദ്യയുടെ കൂടുതൽ വികസനത്തിനും വാണിജ്യവൽക്കരണത്തിനുമായി സിഎസ്‌ഐആറിന്റെ ഐജിഐബിയുമായി പങ്കാളിത്തത്തിൽ ഏർപ്പെടുന്നതിൽ ഞങ്ങൾക്ക് സന്തോഷമുണ്ടെന്നും ടാറ്റ ഇൻഫ്രാസ്ട്രക്ചർ ആൻഡ് ഡിഫൻസ് & എയ്‌റോസ്‌പേസ് പ്രസിഡന്റ് ബൻമാലി അഗർവാല പറഞ്ഞു. കൊറോണ വൈറസിനെ കണ്ടെത്തുന്നതിനുള്ള മറ്റു പരിശോധന കിറ്റുകളുമായി താരതമ്യം ചെയ്യുമ്പോൾ ഫെലുഡ കിറ്റുകൾ
കൈകാര്യം ചെയ്യാൻ എളുപ്പവും താരതമ്യേന കുറഞ്ഞ സമയത്തിനുള്ളിൽ കൂടുതൽ പരിശോധന ഫലങ്ങൾ സാധ്യമാക്കാൻ സാധിക്കുന്നവയാണെന്നും അദ്ദേഹം കൂട്ടി ചേർത്തു.