
ആലപ്പുഴ: മുഖ്യമന്ത്രി പിണറായി വിജയനുമായി എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ കൂടിക്കാഴ്ച നടത്തി. കണിച്ചുക്കുളങ്ങര ഗസ്റ്റ് ഹൗസിലായിരുന്നു കൂടിക്കാഴ്ച.സൗഹൃദ കൂടിക്കാഴ്ച്ചയാണ് നടന്നതെന്നും രാഷ്ട്രീയം ചർച്ചയായില്ലെന്നും വെള്ളാപ്പള്ളി പ്രതികരിച്ചു. എസ്എൻഡിപി യോഗം തെരഞ്ഞെടുപ്പും ചർച്ചയായില്ലെന്ന് വെള്ളാപ്പള്ളി പറഞ്ഞു.എസ്എൻഡിപി യോഗം തെരഞ്ഞെടുപ്പിൽ അന്തിമ വിജയം തനിക്കായിരിക്കുമെന്ന് വെള്ളാപ്പള്ളി അവകാശപ്പെട്ടു. കോടതി വിധിയെ തെറ്റായി ചിലർ വ്യാഖ്യാനിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.