കൊച്ചി: ലോകായുക്ത ഭേദഗതി ഓർഡിനൻസിനെ ചോദ്യം ചെയ്തത് ഹൈക്കോടതിയിൽ ഹർജ്ജി. കഴിഞ്ഞ ദിവസമാണ് ഗവർണർ ഓർഡിനൻസിൽ ഒപ്പുവച്ചത്. ദുരിതാശ്വാസനിധി ദുരുപയോഗം ചെയ്തതായി ആരോപിച്ച് മുഖ്യമന്ത്രിയെയും മന്ത്രിസഭാ അംഗങ്ങളെയും ഏതിർ കക്ഷികളാക്കി ലോകയുക്തയിൽ പൊതു പ്രവർത്തകൻ ആർ.എസ്.ശശികുമാറാണ് ഹർജി നൽകിയിരുന്നത്. ഇതിൽ വാദം കേൾക്കുന്നതിനിടെയാണ് സർക്കാർ തിരക്കിട്ട് ലോകായുക്ത നിയമത്തിൻ്റെ പതിനാലാം വകുപ്പ്ഭേദഗതി ചെയ്തത്.
നീതിന്യായ പീഠത്തിൻ്റെ ഉത്തരവുകൾ സർക്കാരിന്റെ അന്തിമ തീർപ്പിന് വിധേയമാക്കാനുള്ള പുതിയ നിയമഭേദഗതി ജുഡീഷ്യൽ സംവിധാനത്തെ തകർക്കുന്നതിനും അതുവഴി പൊതുപ്രവർത്തകർക്ക് നിർബാധം അഴിമതി നടത്തുന്നതിന് സഹായകമാവുന്നതിനുമാണെന്നാണ് ഹർജ്ജിയിൽ ചൂണ്ടിക്കാട്ടുന്നു. മുൻ സിൻഡിക്കേറ്റ് അംഗം കൂടിയായ പൊതു പ്രവർത്തകൻ ആർ.എസ്.ശശികുമാർ മുതിർന്ന അഭിഭാഷകൻ ജോർജ് പൂന്തോട്ടം മുഖേനയാണ് ഹൈക്കോടതി കോടതിയിൽ ഹർജ്ജി ഫയൽ ചെയ്തത്.