Home News മുഖ്യമന്ത്രിക്ക് നേരെ യൂത്ത് കോൺഗ്രസിന്റെ പ്രതിഷേധം; കരിങ്കൊടി കാണിച്ച് നാല് പ്രവർത്തകരെ അറസ്റ്റ് ചെയ്ത് നീക്കി

മുഖ്യമന്ത്രിക്ക് നേരെ യൂത്ത് കോൺഗ്രസിന്റെ പ്രതിഷേധം; കരിങ്കൊടി കാണിച്ച് നാല് പ്രവർത്തകരെ അറസ്റ്റ് ചെയ്ത് നീക്കി

0

കൊച്ചി: ജനസമക്ഷം പരിപാടിയുടെ ഉദ്ഘാടനത്തിനായി കൊച്ചിയിൽ എത്തിയ മുഖ്യമന്ത്രിക്ക് നേരെ യൂത്ത് കോൺഗ്രസിന്റെ പ്രതിഷേധം. മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം കടന്നുപോകുമ്പോഴാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ കരിങ്കൊടിയുമായി എത്തിയത്. നാല് യൂത്ത് കോൺഗ്രസ് പ്രവർത്തകരാണ് കരിങ്കൊടി ഉയർത്തിയത്. സംസ്ഥാന ഭാരവാഹി ഷാജഹാൻ ഉൾപ്പെടെയുള്ള പ്രവർത്തകരാണ് കരിങ്കൊടിയുമായി റോഡിലേക്ക് ചാടിയത്. എന്നാൽ മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം കടന്നുപോയ ശേഷമാണ് ഇവർക്ക് സ്ഥലത്തേക്ക് എത്താൻ കഴിഞ്ഞത്.വലിയ രീതിയിലുള്ള പോലീസ് സന്നാഹം പ്രദേശത്തുണ്ടായിരുന്നു. പ്രതിഷേധം ഉയർത്തിയ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പിന്നീട് പോലീസ് അറസ്റ്റ് ചെയ്തു നീക്കി. ഒരു പ്രവർത്തകന്റെ കാലിന് പരിക്കേറ്റിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here