കോട്ടയം: എല്ലാ മതങ്ങളെയും ബഹുമാനിക്കണമെന്നും ഏതെങ്കിലും മതത്തെ അധിക്ഷേപിക്കുന്നത് രാജ്യത്തിനെതിരായ കുറ്റകൃത്യം ആണെന്ന് മനസിലാക്കണമെന്നും ഉപരാഷ്ട്രപതി എം വെങ്കയ്യ നായിഡു. മാന്നാനം സെന്റ് എഫ്രേംസ് സ്കൂള്‍ അങ്കണത്തില്‍ വിശുദ്ധ ചാവറ കുര്യാക്കോസ് ഏലിയാസ് അച്ചൻ്റെ സ്വര്‍ഗ പ്രാപ്തിയുടെ 150-ാം വാര്‍ഷികാഘോഷത്തിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.ഒരു ജാതിയും വലുതല്ല. എല്ലാ ജാതിയും തുല്യമാണ്. ഉയര്‍ന്ന ജാതിയെന്നോ, താഴ്ന്ന ജാതിയെന്നോ വേര്‍തിരിവ് ഇല്ല. നമ്മുടെ പൂര്‍വികർ സ്വീകരിച്ചു പോന്നിരുന്ന മൂല്യങ്ങള്‍ നാം സംരക്ഷിക്കേണ്ടതുണ്ടന്നും ഉപരാഷ്ട്രപതി പറഞ്ഞു.കേന്ദ്രമന്ത്രി വി. മുരളീധരൻ, സഹകരണ മന്ത്രി വി.എന്‍.വാസവന്, തോമസ് ചാഴിക്കാടന് എംപി, കൂരിയ ബിഷപ് മാര്‍ സെബാസ്റ്റ്യന്‍ വാണിയപുരയ്ക്കല്‍ എന്നിവര്‍ പ്രസംഗിച്ചു. പ്രിയോര്‍ ജനറാള്‍ ഫാ.തോമസ് ചാത്തംപറമ്പില്‍ സിഎംഐ സ്വാഗതവും സിഎംസി സൂപ്പിരിയര്‍ ജനറല്‍ മദര്‍ ഗ്രേസ് തെരേസ് സിഎംസി നന്ദിയും പറഞ്ഞു.രാവിലെ 10ന് മാന്നാനത്ത് എത്തിയ ഉപരാഷ്ട്രപതി ചാവറയച്ചന്റെ കബറിടത്തില്‍ പുഷ്പാര്‍ച്ചന നടത്തി. ചടങ്ങുകൾക്ക് ശേഷം10.50ന് ഹെലികോപ്ടറില്‍ ഉപരാഷ്ട്രപതി കൊച്ചിക്ക് മടങ്ങി. രാവിലെ 11.30 നു നടക്കുന്ന കുര്‍ബാനയ്ക്ക് മാര്‍ സെബാസ്റ്റ്യന്‍ വാണിയപ്പുരയ്ക്കല്‍ മുഖ്യ കാര്‍മികത്വം വഹിച്ചു.