Home National കശ്മീരില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി സൈന്യം

കശ്മീരില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി സൈന്യം

0

ന്യൂഡെല്‍ഹി: ജമ്മു കശ്മീരിലെ ഷോപ്പിയാനില്‍ ഭീകരരും സുരക്ഷാ സേനയുമായി ഏറ്റുമുട്ടല്‍. രണ്ട് തീവ്രവാദികള്‍ കൊല്ലപ്പെട്ടതായി സൈന്യം അറിയിച്ചു.ഷോപ്പിയാനിലെ ചൗഗാം മേഖലയിലാണ് സുരക്ഷാ സേനയും തീവ്രവാദികളും തമ്മില്‍ ഏറ്റുമുട്ടലുണ്ടായത്.

തീവ്രവാദ സാന്നിധ്യമുണ്ടെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്ന് ഈ മേഖലയില്‍ സൈന്യം തിരച്ചില്‍ നടത്തുകയായിരുന്നു. ഇതിനിടെ ഒളിച്ചിരുന്ന ഭീകരര്‍ സുരക്ഷ സേനയ്ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. ഇതോടെ സുരക്ഷാ സേന ശക്തമായി തിരിച്ചടിച്ചു. കൊല്ലപ്പെട്ട ഭീകരരെ തിരിച്ചറിഞ്ഞിട്ടില്ല. ഇവര്‍ ഏത് സംഘടനയിലേതാണെന്നും വ്യക്തമല്ല. അതേസമയം ഇവരില്‍ നിന്ന് ആയുധങ്ങളും സ്‌ഫോടക വസ്തുക്കളും കണ്ടെത്തിയതായും റിപ്പോര്‍ട്ടുകളുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here