ന്യൂഡെൽഹി: ഉപരാഷ്ട്രപതി എം. വെങ്കയ്യ നായിഡു ലക്ഷദ്വീപ്, കേരള സന്ദർശനത്തിന്. ജനുവരി ഒന്ന്, രണ്ട് തീയതികളിൽ ഒഴിവ് ദിവസങ്ങൾ കുടുംബത്തോടൊപ്പം ഉപരാഷ്ട്രപതി ലക്ഷദ്വീപിൽ ചിലവഴിക്കും. തുടർന്ന് കേരളത്തിലും ഇദ്ദേഹം മുൻകൂട്ടി നിശ്ചയിച്ച പരിപടികളിൽ പങ്കെടുക്കും.
ഉപരാഷ്ട്രപതി ആയതിന് ശേഷം ഇതാദ്യമായാണ് ഇദ്ദേഹം കേരളത്തിൽ എത്തുന്നത്. ലക്ഷദ്വീപിൽ നിന്നും മൂന്നാം തീയതി ഉപരാഷ്ട്രപതി ഹെലികോപ്റ്ററിൽ മാന്നാനത്തെത്തി വിശുദ്ധ ചാവറ കുര്യാക്കോസ് ഏലിയാസ് അച്ഛൻ്റെ 150-ാം ചരമ വാർഷികത്തിൽ മുഖ്യാതിഥിയായി പങ്കെടുക്കും.
കുട്ടിക്കാനം മരിയൻ കോളേജിന്റെ പുസ്തക പ്രകാശന ചടങ്ങിലും പങ്കെടുക്കും. വൈകുന്നേരം നാലിന് ഗ്രാന്റ് ഹയാത്ത് ഹോട്ടലിൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേഡ് അക്കൌണ്ടന്റ്സ് ഓഫ് ഇന്ത്യയുടെ കേരളത്തിലെ പുതിയ മന്ദിരത്തിന്റെ ശിലാസ്ഥാപന കർമവും നിർവഹിക്കും.